kozhikode local

രുചിപോലെ പേരിലും മാറ്റംവന്ന 'മുട്ടായ്'ത്തെരുവ്‌

കോഴിക്കോട്: മിഠായ്‌ത്തെരുവ് എന്നൊന്നും പറയാതെ ‘മുട്ടായ്‌ത്തെരുപോവാം’ എന്നയായിരുന്നു കോഴിക്കോട്ടെ നഗരവാസികള്‍ കുട്ടിക്കാലം മുതല്‍ പറയാറ്. പിന്നീടെപ്പോഴോ ആണ് എസ്എം സ്ട്രീറ്റ് എന്ന ആംഗലേയ വിളിപ്പേര് വന്നത്.‘സ്വീറ്റ് മീറ്റ്’ സ്ട്രീറ്റ് എന്നത് മധുരമായ കൂടിച്ചേരലാണെന്നും അതല്ല, ഹലുവ വലിയ വാളുപയോഗിച്ച് ചെത്തിയെടുക്കുന്നതിന് വിദേശ രാജ്യങ്ങളില്‍ ഇറച്ചി ചെത്തിയെടുക്കുന്നതുമായി സാദൃശ്യമുണ്ടെന്ന് കണ്ടെത്തിയ വിദേശികള്‍ മധുരമുള്ള ഇറച്ചി കിട്ടുന്ന സ്ട്രീറ്റ് ആയി ഇതിനെ ‘സ്വീറ്റ് മീറ്റ്’ ആക്കിയെന്നും കഥകളുണ്ട്. എന്നാല്‍ സര്‍ക്കാര്‍ രേഖകളില്‍ ‘സൗത്ത് മാനാഞ്ചിറ സ്ട്രീറ്റ് എന്നാണെഴുതിയിരുന്നത് അതുകൊണ്ട് എസ്എം സ്ട്രീറ്റാണെന്നും കാണുന്നു. അതിന് എത്രയോ മുമ്പ് സ്‌കൂള്‍ റോഡായിരുന്നു ഇതത്രെ.ഇനി എസ്എം സ്ട്രീറ്റ്-ഹെറിറ്റേജ് സ്ട്രീറ്റാവുകയായി. മിഠായ്‌ത്തെരുവെന്ന പേരിനൊപ്പം പൈതൃകത്തെരുവെന്നും ഇനി കൂട്ടിവായിക്കാം. കാലം പോകവേ മിഠായിതെരുവിനും ഏതെങ്കിലും മഹാന്‍മാരുടെ പേരിടണമെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ വിളിച്ചു തഴകിയ പേരുകളെല്ലാം പുതിയതിന് വഴിമാറും.23ന് മുഖ്യമന്ത്രി നവീകരിച്ച ‘ മുഠായ്‌ത്തെരു’ ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയാണ്. എസ് കെ പൊറ്റക്കാട്ടിന്റെ കഥയിലെ തെരുവില്‍ ഇനി അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ക്ക് സ്വപ്‌നത്തില്‍ പോലും കയറിവരാന്‍ കഴിയുമെന്ന് തോന്നുന്നില്ല. കാരണം അവരൊക്കെ തെരുവില്‍ അനാഥത്വത്തിന്റ വേദന കടിച്ചമര്‍ത്തിയ  അന്യരായിരുന്നുവല്ലോ.
Next Story

RELATED STORIES

Share it