രാഹുല്‍ ഗാന്ധി റിപോര്‍ട്ട് തേടി

ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റ് വിവാദത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സില്‍ കലഹം മൂര്‍ച്ഛിച്ചതിനു പിന്നാലെ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയില്‍ നിന്ന് റിപോര്‍ട്ട് തേടി. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിനോടാണ് രാഹുല്‍ റിപോര്‍ട്ട് തേടിയിരിക്കുന്നത്.
പി ജെ കുര്യന്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നടപടി. രാജ്യസഭാ സീറ്റ് വിട്ടുനല്‍കിയതില്‍ ഉള്‍പ്പെടെ  മുകുള്‍ വാസ്‌നിക്കിനെതിരേയും ചിലര്‍ രാഹുലിന് പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം കണക്കിലെടുക്കാതെ എടുത്ത തീരുമാനമാണിതെന്നാണ്  പരാതി.
Next Story

RELATED STORIES

Share it