രാഹുല്‍ ഗാന്ധി രാഷ്ട്രപതിക്ക് നിവേദനം നല്‍കി

ന്യൂഡല്‍ഹി: സുപ്രിംകോടതി നിര്‍ദേശത്തെ പോലും മറികടന്ന് പട്യാല കോടതിയില്‍ മാധ്യമപ്രവര്‍ത്തകരും വിദ്യാര്‍ഥികളും ആക്രമിക്കപ്പെട്ട സംഭവം അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് നിവേദനം സമര്‍പ്പിച്ചു.
അക്രമികളില്‍ ചിലര്‍ക്ക് ബിജെപിയുമായി ഉണ്ടെന്ന് കരുതപ്പെടുന്ന ബന്ധം പരാമര്‍ശിച്ച രാഹുല്‍ ഭരണകൂടത്തിന്റെ പരോക്ഷമായ പിന്തുണയോടു കൂടിയല്ലാതെ ഇത്തരം ഒരു നിയമത്തകര്‍ച്ച സംഭവിക്കില്ലെന്ന് നിവേദനത്തില്‍ പറഞ്ഞു. സര്‍ക്കാര്‍ ജനങ്ങളോടുള്ള തങ്ങളുടെ ദൗത്യം നിറവേറ്റുന്നതില്‍ പരാജയപ്പെടുമ്പോള്‍ നിശ്ശബ്ദരായി നോക്കി നില്‍ക്കാനാവില്ലെന്നും ഇപ്പോഴത്തെ നിയമത്തകര്‍ച്ചയും ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്നതും നേരിടാന്‍ രാഷ്ട്രപതിയുടെ സഹായം വേണമെന്നും നിവേദനം പറഞ്ഞു. സര്‍വകലാശാലകളുടെ രക്ഷാധികാരി എന്ന നിലയില്‍ അവയുടെ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it