Flash News

രാഹുല്‍ ഗാന്ധി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു; 16ന് ചുമതലയേല്‍ക്കും

രാഹുല്‍ ഗാന്ധി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു; 16ന് ചുമതലയേല്‍ക്കും
X
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ ഗാന്ധി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പ് മുഖ്യ വരണാധികാരി മുല്ലപ്പള്ളി രാമചന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്.



പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതായും രാഹുല്‍ ഗാന്ധിയെ എതിരില്ലാതെ തിരഞ്ഞെടുത്തതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 16 ന് രാഹുല്‍ ഗാന്ധി ചുമതലയേല്‍ക്കും.
19 വര്‍ഷമായി പാര്‍ട്ടി അധ്യക്ഷസ്ഥാനത്തു തുടരുന്ന സോണിയാഗാന്ധിയുടെ പിന്‍ഗാമിയായാണ് മകന്‍ രാഹുല്‍ സ്ഥാനമേല്‍ക്കുന്നത്. സോണിയാ 16ന് എഐസിസി നേതാക്കളെ അഭിസംബോധന ചെയ്യും. പാര്‍ട്ടിയുടെ 62ാമത്തെ പ്രസിഡന്റായാണ് രാഹുല്‍ സ്ഥാനമേല്‍ക്കുന്നത്.
Next Story

RELATED STORIES

Share it