Flash News

രാഹുല്‍ ഗാന്ധിയും ജിഗ്‌നേഷ് മേവാനിയും കൂടിക്കാഴ്ച നടത്തി

രാഹുല്‍ ഗാന്ധിയും ജിഗ്‌നേഷ് മേവാനിയും കൂടിക്കാഴ്ച നടത്തി
X


അഹമ്മദാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഗുജറാത്തിലെ ദളിത് നേതാവ് ജിഗ്‌നേഷ് മേവാനിയും കൂടിക്കാഴ്ച നടത്തി. ഗുജറാത്തിലെ നവസരിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ദളിത് വിഭാഗക്കാരുടെ അവകാശങ്ങള്‍ ഉള്‍പ്പെടെ 17 ആവശ്യങ്ങള്‍ ജിഗ്‌നേഷ് മുന്നോട്ടുവച്ചു. ജിഗ്‌നേഷ് മുന്നോട്ടുവച്ച ആവശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന രാഹുല്‍ ഉറപ്പ് നല്‍കുകയും ചെയ്തു. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന് ജിഗ്‌നേഷ് ഉറപ്പ് നല്‍കിയതായും സൂചനയുണ്ട്.

[related]
Next Story

RELATED STORIES

Share it