Flash News

രാഹുല്‍ ഗാന്ധിക്ക് പരാതി; പിജെ കുര്യന്റെ തീരുമാനം ഉചിതമെന്ന് ഉമ്മന്‍ ചാണ്ടി

രാഹുല്‍ ഗാന്ധിക്ക് പരാതി; പിജെ കുര്യന്റെ തീരുമാനം ഉചിതമെന്ന് ഉമ്മന്‍ ചാണ്ടി
X


കോട്ടയം: തനിക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന് രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കാനുള്ള പിജെ കുര്യന്റെ തീരുമാനം ഉചിതമാണെന്നും,അപ്പോള്‍ കുര്യന് കാര്യങ്ങള്‍ വ്യക്തമാവുമെന്നും ഉമ്മന്‍ ചാണ്ടി.തന്നെ ഒഴിവാക്കാനാണ് രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതെന്ന പിജെ കുര്യന്റെ ആരോപണത്തിന് മറുപടിയുമായി ഉമ്മന്‍ ചാണ്ടി ഇക്കാര്യം പറഞ്ഞത്. ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഉമ്മന്‍ചാണ്ടി, വിഷയത്തില്‍ യുവ എംഎല്‍എമാര്‍ക്ക് എതിരെ പിജെ കുര്യന്‍ ഉന്നയിച്ച വിമര്‍ശനങ്ങളും ഉമ്മന്‍ ചാണ്ടി. അതിന് മറുപടി നല്‍കേണ്ടത് യുവ എംഎല്‍എമാരാണെന്നും ചാണ്ടി വ്യക്തമാക്കി.'രാജ്യസഭ സീറ്റ് വിഷയത്തില്‍ യുവ എംഎല്‍എമാര്‍ ആരുടെയൊക്കെയോ ചട്ടുകമായി പ്രവര്‍ത്തിച്ചു എന്നാണല്ലോ അദ്ദേഹം പറഞ്ഞത്. ആ വിഷയത്തില്‍ പ്രതികരിക്കേണ്ടത് ഞാനല്ല. അത് യുവ എംഎല്‍എമാര്‍ തന്നെയാണ് അതിന്റെ മറുപടി പറയേണ്ടത്,'എന്നാണ് ഉമ്മന്‍ ചാണ്ടി പറഞ്ഞത്.
നേരത്തെ തങ്ങള്‍ ചാണ്ടിയുടെ ബി ടീം അല്ലന്ന് യുപ എംഎല്‍എമാരിലൊരാളായ ബല്‍റാം പറഞ്ഞിരുന്നു.
അതേസമയം രാജ്യസഭാ സീറ്റിനെ ചൊല്ലി സംസ്ഥാന കോണ്‍ഗ്രസ്സിലെ കലാപം പാര്‍ട്ടിയിലെ ഭിന്നത രൂക്ഷമാക്കികൊണ്ടിരിക്കുന്നു.
സീറ്റ് കേരള കോണ്‍ഗ്രസിന് വിട്ടുനല്‍കിയതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, എംഎം ഹസ്സന്‍ എന്നിവര്‍ക്കെതിരെ ഉയരുന്നത്.രാജ്യസഭ സീറ്റിന്റെ കാര്യം താന്‍ ഒറ്റയ്ക്ക് തീരുമാനിച്ചതല്ലെന്ന് പറഞ്ഞ ഉമ്മന്‍ ചാണ്ടി ഇക്കാര്യത്തില്‍ ഗൂഢാലോചനയുണ്ടെന്ന പിജെ കുര്യന്റെ ആരോപണത്തില്‍, മറുപടി പറയാനുളള ചുമതല ഉമ്മന്‍ ചാണ്ടി എംഎം ഹസനും രമേശ് ചെന്നിത്തലയ്ക്കും നല്‍കി. 'ഞാന്‍ ഒറ്റയ്ക്കല്ല ഈ തീരുമാനം എടുത്തത്. അവരും കൂടി ചേര്‍ന്നാണ്. കൂട്ടായ തീരുമാനത്തില്‍ എന്തെങ്കിലും ഗൂഢാലോചന നടന്നോയെന്ന് പറയേണ്ടത് അവരാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it