Flash News

രാഹുല്‍ ഈശ്വറിനെതിരായ കേസ് : വിശദീകരണം നല്‍കണമെന്ന് കോടതി



കൊച്ചി: രാഹുല്‍ ഈശ്വര്‍ വീട്ടിലെത്തി തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ എടുത്ത് ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചെന്ന് ആരോപിച്ച് ഹാദിയയുടെ പിതാവ് അശോകന്‍ സമര്‍പ്പിച്ച പരാതിയില്‍ എടുത്ത കേസില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 469ാം വകുപ്പ് ചേര്‍ത്തതിന്റെ കാരണം പോലിസ് വിശദീകരിക്കണമെന്ന് ഹൈക്കോടതി. രാഹുല്‍ ഈശ്വര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതിയുടെ മുന്നിലുള്ളത്. പരസ്യപ്പെടുത്തില്ലെന്ന് ഉറപ്പുനല്‍കിയാണ് വീഡിയോ റെക്കോഡ് ചെയ്തതെന്നും വീടിനു പുറത്തു പോയ ഉടനെ രാഹുല്‍ ഈശ്വര്‍ അത് പ്രസിദ്ധീകരിച്ചെന്നും സര്‍ക്കാര്‍ വാദിച്ചു. വിശ്വാസവഞ്ചനാ കുറ്റം പിന്‍വലിച്ചെന്നും അന്തസ്സ് നശിപ്പിക്കണമെന്ന ലക്ഷ്യത്തോടെ വ്യാജരേഖ ചമച്ചുവെന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചു. വിശ്വാസവഞ്ചനയുണ്ടായോ എന്ന കാര്യം പറയേണ്ടത് ഹാദിയയല്ലേ എന്നു കോടതി ചോദിച്ചു. ഹാദിയയെ കേസില്‍ കക്ഷിചേര്‍ക്കണമെന്ന് രാഹുല്‍ ഈശ്വറിനു വേണ്ടി ഹാജരായ അഭിഭാഷക ആവശ്യപ്പെട്ടു. വിശ്വാസവഞ്ചനാ കുറ്റം പിന്‍വലിച്ചതിനാല്‍ ഇനി അതിന്റെ ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. തന്റെ വീട്ടില്‍ രാഹുല്‍ ഈശ്വര്‍ ഗൂഢാലോചനാപരമായാണ് വന്നതെന്ന് ഹാദിയയുടെ പിതാവ് അശോകനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.
Next Story

RELATED STORIES

Share it