Flash News

രാഹുല്‍ ഈശ്വര്‍ പങ്കെടുത്ത ബിജെപി ഓഫിസ് ഉദ്ഘാടന ചടങ്ങില്‍ അവര്‍ണര്‍ക്ക് അയിത്തം

രാഹുല്‍ ഈശ്വര്‍ പങ്കെടുത്ത ബിജെപി ഓഫിസ് ഉദ്ഘാടന ചടങ്ങില്‍ അവര്‍ണര്‍ക്ക് അയിത്തം
X
rahul

[related]

തിരുവനന്തപുരം: ഗുരുവായൂര്‍-ശബരിമല തന്ത്രികുടുംബത്തില്‍പ്പെട്ട രാഹുല്‍ ഈശ്വര്‍ പങ്കെടുത്ത ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടന ചടങ്ങില്‍ അവര്‍ണര്‍ക്ക് അയിത്തം. പട്ടിക ജാതിക്കാരിയെന്നാരോപിച്ച് ഒരുമനയൂര്‍ പഞ്ചായത്തംഗം സിന്ധു അശോകന്‍, ഈഴവനായ ബിജെപി സംസ്ഥാന കമ്മിറ്റിയംഗം ദയാനന്ദന്‍ മാമ്പുള്ളി എന്നിവരെയാണ് രാഹുല്‍ ഇരിക്കുന്ന വേദിയില്‍ കയറ്റാതിരുന്നത്.
രാഹുലിനെ അവര്‍ണര്‍ തൊട്ടഅശുദ്ധമാക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധിക്കണമെന്ന്് നേരത്തെ തന്നെ സംഘാടകര്‍ അണികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. വേദിയില്‍ കസേരയിട്ടത്തും വേദിയില്‍ ആരൊക്കെയിരിക്കണമെന്നത് തീരുമാനിച്ചതും ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. ബ്രാഹമണനായ രാഹുല്‍ ഈശ്വര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ താഴ്ന്ന ജാതിക്കരേ കയറ്റേണ്ടെന്നത് ആര്‍എസ്എസ് നേതൃത്വം പരസ്യമായെടുത്ത തീരുമാനമായിരുന്നു. വെള്ളാപ്പള്ളിയുടെ പാര്‍ട്ടിയും പങ്കെടുക്കുന്ന ചടങ്ങായിരുന്നു.
സംഭവത്തില്‍ പ്രതിഷേധവുമായെത്തിയ ബിജെപി പ്രവര്‍ത്തകനെ അണികള്‍ സ്ഥലത്ത് നിന്ന് പുറത്താക്കിയതായും റിപ്പോര്‍ട്ടുണ്ട്. പതിവിന് വിപരീതമായി ബിജെപി ചൊല്ലാറുളള വന്ദേമാതരത്തിന് പകരം ആര്‍എസ്എസ് കീര്‍ത്തനമാണ് ഇന്ന് ചൊല്ലിയത്.രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്.
Next Story

RELATED STORIES

Share it