രാഹുല്‍ ഈശ്വര്‍: ഒറ്റുകാരന്റെ മധ്യവര്‍ത്തി നിലപാടുകള്‍; ജനം ടിവി ലേഖകന്‍

രാഹുല്‍ ഈശ്വര്‍: ഒറ്റുകാരന്റെ മധ്യവര്‍ത്തി നിലപാടുകള്‍; ജനം ടിവി ലേഖകന്‍
X
കോഴിക്കോട്: രാഹുല്‍ ഈശ്വരനെതിരേ ജനം ടിവി റിപോര്‍ട്ടര്‍ ഇട്ട പോസ്റ്റ് വൈറല്‍ ആവുന്നു. രാഹുലിന്റെ ജോലി, ഹിന്ദുത്വ വിരുദ്ധ നിലപാടുകള്‍,ശ്രീലങ്കന്‍ ബന്ധം എന്നിവയെ ചോദ്യം ചെയ്യുന്നതാണ് ജനം ടിവി ലേഖകന്‍ മനോജ് മനയിലെന്റെ പോസ്റ്റ്. ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം.



രാഹുല്‍ ഈശ്വറിനെ ഏതുവിധത്തിലാണ് അടയാളപ്പെടുത്തേണ്ടത് എന്നൊരു ചോദ്യം വരികയാണെങ്കില്‍ ഞാന്‍ സംശയലേശമില്ലാതെ പറയുന്നത്, അയാളുടെ ശ്രീലങ്കന്‍ ബന്ധത്തെക്കുറിച്ചായിരിക്കും. ഇത്രയും കാലമായിട്ടും കുടുംബക്കാര്‍ക്കോ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അജ്ഞാതമാണ് രാഹുലിന്റെ ശ്രീലങ്കന്‍ ബന്ധം. ഇപ്പോഴും രാഹുല്‍ പ്രത്യക്ഷത്തില്‍ ജോലിയില്ലാത്ത ആളാണെങ്കിലും തന്റെ ശമ്പളത്തെക്കുറിച്ച് പറയുന്നത് ഏതു ജോലിയെ സൂചിപ്പിച്ചാണെന്നു ആര്‍ക്കും ഇതുവരെ മനസ്സിലായിട്ടില്ല. 'സ്വാമി അയ്യപ്പന് എതിരെ വാദിക്കുന്ന ഇന്ദിര ജയ്‌സിംഗ് പോലുള്ളവര്‍ കോടികള്‍ വിദേശ ഫണ്ട് ഉള്ളവരാണ്, ഞങ്ങള്‍ സ്വന്തം ശംബളത്തില്‍ നിന്ന് മാറ്റി വച്ച് പോരാടാന്‍ ഇറങ്ങുന്നവരാണ്' എന്നായിരുന്നു 2018 ജൂലായ് 25ന് രാഹുലിന്റെ പോസ്റ്റ്. എന്നാല്‍ ഈ ലേഖകന്‍ 'രാഹുലിന്റെ ശമ്പളം കിട്ടുന്ന ജോലി എന്താണ്?' എന്ന പരാമര്‍ശം ഉന്നയിച്ചപ്പോള്‍ ആ പോസ്റ്റ് അദ്ദേഹം ഡിലീറ്റ് ചെയ്തു എന്നാണ് തോന്നുന്നത്. 'കുരയ്ക്കുന്ന സിംഹ'മായി ലോകത്ത് പാഞ്ഞുനടക്കുന്ന രാഹുലിന്റെ ജോലി എന്താണ് എന്നത് ഇന്നും അജ്ഞാതവും ദുരൂഹവുമാണ്.


അവതാരകന്‍ അവതാരമാകുന്നു

കിരണ്‍ ടിവിയിലെ പഞ്ചാരയടിക്കാരനായ അവതാരകനില്‍നിന്നും കൗശലക്കാരനായ രാഷ്ട്രീയമോഹിയായി രാഹുല്‍ മാറുന്നതെങ്ങനെയെന്നു നാം മനസ്സിലാക്കണം. രണ്ടായിരത്തിന്റെ തുടക്കകാലത്താണ് നോണ്‍സ്‌റ്റോപ്പ് പഞ്ചാരയായി രാഹുല്‍ ഈശ്വര്‍ സൂര്യ മലയാളത്തില്‍ തുടങ്ങിയ മ്യൂസിക് ചാനലായ കിരണ്‍ ടിവിയില്‍ പ്രത്യക്ഷപ്പെടുന്നത്. ശബരിമല തന്ത്രിയുടെ കൊച്ചുമകന്‍ എന്നൊരു സൗജന്യവും ഈ ചെറുപ്പക്കാരന് ലഭിച്ചു. ഈ സമയത്താണ് രാജാരവിവര്‍മ പുരസ്‌കാരം എം.എഫ്. ഹുസൈന് നല്‍കാനുള്ള അച്ചുതാനന്ദന്‍ സര്‍ക്കാര്‍ പ്രഖ്യാപനം നടത്തുന്നത്. അന്നത്തെ സാംസ്‌കാരിക മന്ത്രിയായിരുന്ന എം.എ. ബേബി ആയിരുന്നു ഇതിന് മുന്‍കൈയെടുത്തിരുന്നത്. അതിനു മുന്‍പേ തന്നെ ഹിന്ദു ദേവീദേവന്മാരുടെ നഗ്‌നചിത്രങ്ങള്‍ വരയ്ക്കുക വഴി ഹുസൈന് ഇന്ത്യയിലെ ഭൂരിപക്ഷ ജനതയുടെ മുന്നില്‍ വിശ്വാസ്യത നഷ്ടപ്പെട്ടിരുന്നു. ഈ അവാര്‍ഡ് പ്രഖ്യാപനം സ്വാഭാവികമായും കേരളത്തിലെ ഹിന്ദുമനസ്സിനെ നോവിച്ചു. തിരുവിതാംകൂറിലെ രാജകുടുംബത്തിന്റെ ധന്യനാള്‍വഴികളിലേക്കു രണ്ടു പെണ്‍കുഞ്ഞുങ്ങളെ സമ്മാനിച്ച, ഹിന്ദു ദേവീദേവന്മാര്‍ക്ക് ധ്യാനശ്ലോകങ്ങള്‍വഴി ചിത്രങ്ങളിലൂടെ ജീവന്‍ നല്‍കിയ മഹാനായ രാജാരവിവര്‍മയുടെ പേരില്‍ ഇതേ ആശയങ്ങളെ പുച്ഛിക്കുന്ന ചിത്രകാരന് ഈ സമ്മാനം നല്‍കുന്നതില്‍ വ്യാപകമായ എതിര്‍പ്പുണ്ടായി. ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന വേദിയിലേക്കു രാഹുല്‍ കടന്നുവന്നതായിരുന്നു അയാളുടെ ആദ്യസാമൂഹ്യപ്രവര്‍ത്തനം. ഈ യോഗം നടന്ന് കുസാറ്റ് എന്നറിയപ്പെടുന്ന കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയിലായിരുന്നു. അക്കാലം കുസാറ്റില്‍ പഠിക്കുന്ന ഒരാള്‍ കിരണ്‍ ടിവിയില്‍ അവതാരകനായിരുന്നു. അങ്ങനെയായിരുന്നു രാഹുല്‍ ഈ മീറ്റിംഗിലേക്കു ആനയിക്കപ്പെട്ടു. ഈ മീറ്റിംഗില്‍ എം.എ. ബേബിയെക്കണ്ട് സംസാരിക്കാന്‍ രാഹുലിനെ ചുമതലപ്പെടുത്തി. ഈ മീറ്റിംഗില്‍ രാജാരവിവര്‍മയുടെ ബന്ധുവായിരുന്ന അര്‍ച്ചന എന്ന യുവതിയുമുണ്ടായിരുന്നു. അന്നും രാഹുലിന് ക്രിസ്ത്യന്‍ മതമേലധ്യക്ഷ്യന്മാരുമായി ബന്ധമുണ്ടായിരുന്നു. അവരുടെ പരിപാടികളില്‍ രാഹുല്‍ പ്രഭാഷകനും ക്ലാസുകള്‍ നയിക്കുന്ന ആളുമായിരുന്നു. രാഹുല്‍ പറയുന്നു: 'ഞാന്‍ ചെറുപ്രായത്തില്‍ വൈ.എം.സിയുടെ യൂത്തുവിങ് സെക്രട്ടറിയായിരുന്നിട്ടുണ്ട്. ഹിന്ദുവായ എനിക്ക് യെംഗ്‌മെന്‍ ക്രിസ്ത്യന്‍ അസോസിയേഷന്റെ യൂത്ത് വിങ് ഭാരവാഹിയാകാന്‍ കഴിയുന്നു.'('ഗോള്‍വാള്‍ക്കറിലൂടെ ഗാന്ധിജിയിലേക്ക്', രാഹുല്‍ ഈശ്വറുമായി പി.എസ്. റംഷാദ് നടത്തിയ അഭിമുഖം, മലയാളം വാരിക, 2017 സപ്തംബര്‍ 11, പുസ്തകം21, ലക്കം16). സമൂഹമാധ്യമം എന്നനിലയില്‍ അന്ന് ഓര്‍ക്കൂട്ട് ആണുണ്ടായിരുന്നത്. ഫേസ് ബുക്കിന്റെ പഴയരൂപം എന്നുപറയാം. എം.എഫ് ഹുസൈന്റെ കൈവെട്ടിമാറ്റിയ രീതിയില്‍ ഒരു ഫോട്ടോ വരച്ച് രാഹുല്‍ ഇക്കാലം ഓര്‍ക്കൂട്ടില്‍ പോസ്റ്റ് ചെയ്തു. അതു വിവാദമായി. ഇതിന്റെ ചുവടുപിടിച്ച് അയാള്‍ സെക്രട്ടേറിയറ്റിന്റെ മുന്നില്‍ ഹോമം പോലൊന്നു നടത്തി പ്രതിഷേധിച്ചു. ഇതിലൂടെ ഇയാല്‍ മാധ്യമ ശ്രദ്ധനേടി. ഒടുവില്‍ അവാര്‍ഡ് ദാനം സര്‍ക്കാര്‍ മാറ്റിവെച്ചപ്പോള്‍ അതിന്റെ ക്രഡിറ്റും ഇയാള്‍ അവകാശപ്പെട്ടു.


സനാതന്‍ സംസ്ഥയുടെ പ്രവര്‍ത്തകന്‍

താന്‍ സെന്റര്‍ റൈറ്റില്‍ നില്‍ക്കുന്നു എന്നവകാശപ്പെടുന്ന രാഹുലിന്റെ പോയകാലത്തെ മാനസിക ചാപല്യങ്ങളുടെ ചിത്രങ്ങള്‍ നോക്കണം. എം.എഫ്. ഹുസൈന്‍ പ്രശ്‌നം നടക്കുമ്പോള്‍ത്തന്നെ രാഹുല്‍ സനാതന്‍ സംസ്ഥ എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകനായി. അന്ന് മട്ടാഞ്ചേരിയായിരുന്നു സനാതന്‍ സംസ്ഥയുടെ കേന്ദ്രം. തീവ്രഹിന്ദുത്വാശയങ്ങളാലും അക്രമപ്രവര്‍ത്തനങ്ങളാലും സമൂഹം തള്ളിക്കളഞ്ഞ സംഘടനയായിരുന്നു ഇത്. പിന്നീട് രാഹുല്‍ തന്റെ സ്വതസിദ്ധമായ ഉടായിപ്പ് പുറത്തെടുത്തപ്പോള്‍ അവിടെനിന്നു പുറത്താക്കപ്പെടുകയായിരുന്നു. അതിനുശേഷം രാഹുലിന്റെ പേരില്‍വന്ന ഗുരുതരമായ ആരോപണം മറ്റാരില്‍നിന്നുമായിരുന്നില്ല, ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്നുമായിരുന്നു(അധികവായനയ്ക്ക്: http://olive-media.blogspot.com/2014/07/rahuleaswar.html) രാഹുല്‍ തീവ്രസ്വഭാമുള്ള സംഘടനകളുമായി ബന്ധപ്പെട്ടു എന്നായിരുന്നു റിപ്പോര്‍ട്ട. ഇതില്‍ 30ന് നടക്കുന്ന ഹര്‍ത്താലില്‍ പങ്കെടുക്കുന്ന ശ്രീരാമസേനയുമുണ്ടായിരുന്നു. അന്ന് തീവ്രവാദിയായി തന്റെ നാമധേയം മാധ്യമങ്ങളിലും മറ്റു ഇടങ്ങളിലും സുരക്ഷിതാനാക്കി എന്നു വിശ്വസിച്ച രാഹുല്‍, 2016ല്‍ സാധ്വി പ്രാചിയുടെ തീവ്രപ്രസ്താവനക്കെതിരെ കേസുകൊടുത്ത ജുഗുപ്‌സയുമുണ്ടായി(https://www.mathrubhumi.com/…/rahul-easwar-malayalam-news-1…).


താഴമണ്ണിലേക്കടുക്കുന്നു

അക്കാലംവരെ താഴമണ്ണുമായി അകലം പ്രാപിച്ചുനിന്ന രാഹുല്‍, എങ്ങനെയെങ്കിലും ആ ശ്രീകോവിലിനുള്ളിലേക്കുള്ളൊരു പ്രവേശനം നോക്കിനില്‍ക്കുകയായിരുന്നു. അപ്പോഴാണ് 2006ല്‍ കണ്ഠരര് മോഹനര് മലയാളത്തിലെ ആദ്യവനിതാഗുണ്ടയായ ശോഭാജോണിന്റെ പിടിയലകപ്പെടുന്നത്. ഈ കേസില്‍ ചില നിയമപരമായ സഹായങ്ങള്‍ക്ക് രാഹുല്‍ ഒളിഞ്ഞും തെളിഞ്ഞും സഹായം ചെയ്തു. അങ്ങനെ മുത്തച്ഛന്റെ മനസ്സില്‍ ചെക്കന്‍ കയറിപ്പറ്റി.
ഇതേ കാലത്തായിരിക്കണം രാഹുല്‍ ഈശ്വര്‍, രാഹുല്‍ ഗാന്ധിയുമായി ബന്ധപ്പെടുന്നത്. കേരളത്തില്‍ നടക്കുന്ന ഒരു പരിപാടിയുമായി ബന്ധപ്പെട്ടാണത്രെ ഈ സന്ദര്‍ശനം നടന്നത്. ഇന്ത്യയില്‍നിന്നുള്ള പുരാവസ്തുക്കള്‍ ഏറ്റവുമധികം കടത്തുന്നത് ഇറ്റലിയിലേക്കാണെന്നാണ് വാര്‍ത്ത. മിക്കവാറും കേരളത്തിലെ പഴയ ക്ഷേത്രങ്ങളിലെ താഴികക്കുടങ്ങള്‍, മണികള്‍, ദാരുശില്‍പ്പങ്ങള്‍, ശില്‍പ്പങ്ങള്‍ കൊത്തിയ വാതിലുകള്‍ തുടങ്ങിയവയാണ് ഇക്കൂട്ടരുടെ ഉന്നം. മിക്കവാറും ക്ഷേത്രനവീകരണങ്ങള്‍ക്കു പിന്നില്‍ ഈയൊരു ലക്ഷ്യം കാണാതിരുന്നുകൂട. ശോഭാജോണ്‍ ഈയൊരു ഗാംഗിലും ആരുടേയോ ഉപകരണമായി ഉണ്ടായിരുന്നു എന്നു പറയപ്പെടുന്നു. ഇറ്റലിയില്‍ വേരുള്ള ഒരു കുടുംബത്തിന്റെ കച്ചവട താല്‍പ്പര്യങ്ങളും ഇതിന് പിന്നിലുണ്ട് എന്നു പറയപ്പെടുന്നു. എന്തായാലും രാഹുല്‍ ഗാന്ധിയുമായുള്ള ബന്ധം, കുടുംബത്തോട് ചില കടപ്പാടുകള്‍ ചെയ്തു തീര്‍ക്കാന്‍ അദ്ദേഹത്തിന് പറ്റിയിരിക്കാം. എന്തായാലും കണ്ഠരര്‌ശോഭാജോണ്‍ ഇടപാടില്‍ ഇനിയും തെളിയിക്കപ്പെടാത്ത ദുരൂഹതകളുണ്ടെന്നു അനുമാനിക്കാം.


തന്ത്രിയുടെ ജീപ്പപകടം.

2011 സപ്തംബര്‍ 16ന് ഒരു യാത്രയില്‍ തന്ത്രി കണ്ഠരര് മഹേശ്വരര്‍ ഒരു ജീപ്പപകടത്തില്‍നിന്നു അദ്ഭുതകരമായി രക്ഷപ്പെട്ടു. അന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കുമ്മനം രാജശേഖരനുമുണ്ടായിരുന്നു. തലനാരിഴ വ്യത്യാസത്തില്‍ എല്ലാവരും രക്ഷപ്പെട്ടു.(http://malayalam.webdunia.com/…/അപക…) ഈ സംഭവത്തോടെ വൃദ്ധനായ ആ മനുഷ്യന് രാഹുലിനോട് എന്തെന്നില്ലാത്ത വാല്‍സല്യം തോന്നി. ഇതിനെ മുതലാക്കാനായിരുന്നു രാഹുലിന്റെ ശ്രമം. മുത്തച്ഛന്റെ അക്കൗണ്ടിലുടെ പണം കായ്ക്കുന്ന ശബരിമലയില്‍ കയറിപ്പറ്റുക എന്നതായിരുന്നു ഈ മോഹം. എന്നാല്‍, നമ്പൂതിരി സമുദായത്തില്‍ ദായക്രമം മക്കത്തായമാണ്. രാഹുലാകട്ടെ മകളുടെ മകനാണ്. രാഹുവൃലിന്റെ പാരമ്പര്യം അച്ഛന്റേതാണ്. അമ്മയുടേതല്ല. എന്നിട്ടും രാഹുല്‍ തന്ത്രിയുടെ പരികര്‍മി എന്ന നിലയില്‍ ശബരിമലയില്‍ കോണകവും ഉടുത്തു ചെന്നുനോക്കി. എന്നാല്‍ ദേവസ്വം അധികൃതര്‍ രാഹുലിനെ ആട്ടിയിറക്കി (http://malayalam.webdunia.com/…/രാഹ…).


മധ്യവര്‍ത്തി നിലപാടുകള്‍

ശബരിമല കൊച്ചുമകന്‍ പരികര്‍മി തന്ത്രം വിലപ്പോകാതെ വന്നപ്പോല്‍ രാഹുല്‍ വീണ്ടും തന്റെ അമ്പലം, പള്ളി പ്രസംഗങ്ങള്‍ക്കും ടെലിവിനിലേക്കും തിരിഞ്ഞു. സൂര്യ ടിവിയില്‍ മലയാളി ഹൗസില്‍ മത്സരാര്‍ഥിയായി വന്നതോടെ ഈ മധ്യവര്‍ത്തി വിമര്‍ശനമേറ്റ് മരിച്ചു. ഒരു ഓണ്‍ലൈന്‍ പത്രം ഇങ്ങനെ എഴുതി: 'രാഹുല്‍ പലപ്പോഴും സഭ്യതയില്ലാതെ പെരുമാറുന്നുവെന്നും സ്ത്രീകളോട് ഇടപെടുമ്പോള്‍ മോശമാകുന്നുവെന്നും മറ്റുമാണ് വിമര്‍ശനം. ഒരുകാലത്ത് ആര്‍ഷഭാരതസംസ്‌കാരം ഉയര്‍ത്തിപ്പിടിച്ച് സംസാരിച്ച രാഹുലിനെതിരെ വളരെ രൂക്ഷമായ വിമര്‍ശനമാണ് മലയാളി ഹൗസ് വന്നതോടെ ഉയരുന്നത്.'(https://malayalam.oneindia.com/…/santhosh-pandit-lauded-in…) ഇത് 2013്‌ലാണ് സംഭവിക്കുന്നത്. പിന്നീട് തരാതരം നിലപാടു മാറ്റങ്ങളുടെ കുത്തൊഴുക്കാണ് ഈ മധ്യവര്‍ത്തിയില്‍നിന്നും നാം കണ്ടുവന്നത്. ശബരിമല യുവതീ പ്രവേശനം ചര്‍ച്ചയായപ്പോള്‍ അയ്യപ്പധര്‍മസേന എന്ന സംഘടന രൂപീകരീച്ച് ശബരിമലയുടെ പാവനത്വം കളയരുത് എന്ന മുദ്രാവാക്യവുമായി താഴമണ്‍ കുടുംബത്തിന്റെ പ്രീതി വീണ്ടും പിടിച്ചുപറ്റി. എന്നാല്‍ അപനിര്‍മിക്കപ്പെട്ട കാഴ്ചപ്പാടും ഹിന്ദു താല്‍പ്പര്യങ്ങളെ ഹനിക്കുന്നതുമായിരുന്നു രാഹുലിന്റെ നിലപാടുകള്‍. ഹിന്ദു സമൂഹം പക്ഷേ, ഈ അന്തര്‍നാടകം കണ്ടില്ല. ഇതിനെക്കുറിച്ച് രാഹുല്‍ പറയുന്നതിങ്ങവെയാണ്: 'ഒരു പക്ഷേ, ആര്‍.എസ്.എസ്സുകാരേക്കാള്‍ കുടുതല്‍ അവരുടെ വേദികളില്‍ പോയിട്ടുള്ളയാളാണ് ഞാന്‍.'('ഗോള്‍വാള്‍ക്കറിലൂടെ ഗാന്ധിജിയിലേക്ക്', രാഹുല്‍ ഈശ്വറുമായി പി.എസ്. റംഷാദ് നടത്തിയ അഭിമുഖം, മലയാളം വാരിക, 2017 സപ്തംബര്‍ 11, പുസ്തകം21, ലക്കം16). അര്‍ത്തുങ്കല്‍ വെളുത്തച്ചന്‍ വാദവും ശബരിമലയിലെ വാവര് സങ്കല്‍പ്പത്തെ സര്‍വമതസാഹോദര്യത്തിന്റെ പ്രതീകമായും ലോകത്തിന്റെ മുന്നില്‍ കൊട്ടിഘോഷിച്ച് കള്ളങ്ങള്‍ പറഞ്ഞു: 'എരുമേലിയിലെ വാവര് പള്ളിയിലും അര്‍ത്തുങ്കല്‍ പള്ളിയിലും പോയി തൊഴുതിട്ടുവേണം ശബരിമലയില്‍ വരാന്‍ എന്നാണ് അയ്യപ്പന്‍ പഠിപ്പിച്ചത്.' ('ഗോള്‍വാള്‍ക്കറിലൂടെ ഗാന്ധിജിയിലേക്ക്', രാഹുല്‍ ഈശ്വറുമായി പി.എസ്. റംഷാദ് നടത്തിയ അഭിമുഖം, മലയാളം വാരിക, 2017 സപ്തംബര്‍ 11, പുസ്തകം21, ലക്കം16). എന്നിട്ടും അയ്യപ്പന് പഠിപ്പിക്കാലായിരുന്നോ ജോലി എന്നുചോദിക്കാന്‍ രാഹുലിനോട് ആരും തയ്യാറായില്ല. ശബരിമലയിലെ പ്രതിഷ്ഠ അയ്യപ്പനാണെങ്കില്‍ ആ മൂര്‍ത്തിക്ക് ഏതു ശാസ്ത്രത്തിലാണ് പൂജ പറഞ്ഞിരിക്കുന്നതെന്നു ഈ ലേഖകന്‍ ഒരു ടെലിവിഷന്‍ ഡിബേറ്റില്‍ ചോദിച്ചപ്പോള്‍ ഇത്തരം പറയാതിരുന്ന കാപട്യമാണ് രാഹുലിനെ നയിക്കുന്നത്. ടിവികളില്‍ വന്നിരുന്ന് രായ്ക്കുരാമാനം മാധവജിയെന്നും, കുമ്മനം ചേട്ടനെന്നും ബാലന്‍ ചേട്ടനെന്നും തട്ടിവിടുമ്പോഴും ആരും എതിര്‍ത്തില്ല. ഒരാളൊഴിച്ച്. അത് ശ്രീ ടി.ജി. മോഹന്‍ദാസായിരുന്നു. എന്നുമാത്രമല്ല, ഒരു ഡിബേറ്റില്‍ ടി.ജി. രാഹുലിനെ 'പൊട്ടന്‍' എന്നുവരെ വിളിച്ചു (http://www.deshabhimani.com/…/tg-mohandas-rahul-eswa…/679291). ശബരിമലയിലെ മൂര്‍്ത്തി അയ്യപ്പനേക്കാള്‍ രാഹുല്‍ ഈശ്വറിനെപ്പോലുള്ളവര്‍ക്ക് കാണാനാകുന്നത് കേവലം മണികണ്ഠനായി മാത്രമാണ്. രാഹുല്‍ പറയുന്നു: 'അയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മുടെ നാട്ടില്‍ ജനിച്ച, ആളുകള്‍ ആരാധനകൊണ്ട് അവതാരമെന്നോ വിളിച്ച മണികണ്ഠന്‍ എന്ന അവതാരപുരുഷന്‍...' ('ഗോള്‍വാള്‍ക്കറിലൂടെ ഗാന്ധിജിയിലേക്ക്', രാഹുല്‍ ഈശ്വറുമായി പി.എസ്. റംഷാദ് നടത്തിയ അഭിമുഖം, മലയാളം വാരിക, 2017 സപ്തംബര്‍ 11, പുസ്തകം21, ലക്കം16). മണികണ്ഠന്‍ എന്ന പേരിനൊരു വരേണ്യരാഷ്ട്രീയമുണ്ട് കേരളത്തില്‍. അയ്യപ്പന് ഒരു ദളിത് പരിപ്രേക്ഷ്യവുമുണ്ട്. വരേണ്യരാഷ്ട്രീയത്തെ എന്നും ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പുരോഹിതവര്‍ഗത്തിന്റെയോ അവരുടെ പിണിയാളുകളുടേയോ ലക്ഷ്യം.


മദനിയുമായി രഹസ്യസംഭാഷണം

രാഹുലിന്റെ ഇരട്ടത്താപ്പ് മുടിയോടെ അഴിഞ്ഞുവീഴുന്നത് മദനിയുമായുള്ള രഹസ്യസംഭാഷണത്തെത്തുടര്‍ന്നാണ്. അക്കാര്യം ലോകത്തിന്റെ മുന്നില്‍ അറിയിക്കുന്നത് ഈ ലേഖകനാണ്(http://www.jeevanews.com/archives/9321 ). ഇത് ഹിന്ദുസമാജത്തിന് സത്യത്തില്‍ ഞെട്ടലും പരിഭ്രമവും സമ്മാനിച്ചു. അയാളുടെ നീചത്തരത്തിന് ഇതിലും വലിയ ഉദാഹരണം വേറെ വേണ്ടിയിരുന്നില്ല. അതുവരെ രാഹുല്‍ ഈശ്വര്‍ ഹിന്ദുത്വവാദത്തിന്റെ മിഡില്‍റൈറ്റാണെന്നു വിശ്വസിച്ചിരുന്നവര്‍ അമ്പരന്നു. കേരളത്തിലെ അമ്പലങ്ങളിലെ വേദികള്‍ പൊടുന്നനെ നിലച്ചു. നഖശിഖാന്തം രാഹുല്‍ വിമര്‍ശിക്കപ്പെട്ടു. തല്ലുകൊടുക്കും എന്നുവരെയുള്ള ഭീഷണിവരെയുണ്ടായി. എന്നാല്‍ ഈ മധ്യവര്‍ത്തിയില്‍നിന്നുമുള്ള സംഭാവന ഇനിയും വലുതായി വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളു.


ഹിന്ദു കുടുംബം തകര്‍ത്തത്

ഇസ്ലാമിസ്റ്റ് മസ്തികപ്രക്ഷാളനത്തില്‍പ്പെട്ട് ഒരു ഹിന്ദു പെണ്‍കുട്ടി തീര്‍ത്തും പക്വമതിയല്ലാതെ എടുത്ത തീരുമാനത്തെ അച്ഛനായ വൈക്കത്തെ അശോകനും ഭാര്യയും പതിയെ മാറ്റിക്കൊണ്ടു വരുമ്പോഴാണ് പരീക്ഷിത്തിന്റെ മുന്നിലെത്തിയ തക്ഷകനെപ്പോലെ രാഹുല്‍ അവിടെ പ്രത്യക്ഷപ്പെട്ടത്. അശോകനേയും മാതാവിനേയും നിത്യദുഃഖത്തിലാഴ്ത്തി ആ പെണ്‍കുട്ടിക്കു സ്വധര്‍മം ഉപേക്ഷിക്കാന്‍ രാഹുല്‍ ഈശ്വര്‍ വഴിയൊരുക്കി. അഖില വിഷയവുമായി ബന്ധപ്പെട്ട് ഈ മധ്യവര്‍ത്തിയുടെ നിലപാട് നിങ്ങളെ അല്‍ഭുതപ്പെടുത്തും. രാഹുല്‍ പറയുന്നു: 'അഖില ഹാദിയ അടക്കം എല്ലാ കുട്ടികള്‍ക്കും ജീവിതത്തിലെ ഒരു പ്രത്യേക കാലഘട്ടമെത്തുമ്പോള്‍ ഒരു ആത്മീയമായ ശൂന്യതയുണ്ടാവും. ഈ ആത്മീയശൂന്യത നികത്താന്‍ ഹിന്ദു സമൂഹത്തില്‍ പ്രത്യേകിച്ചൊരു മെക്കാനിസവുമില്ല.' ('ഗോള്‍വാള്‍ക്കറിലൂടെ ഗാന്ധിജിയിലേക്ക്', രാഹുല്‍ ഈശ്വറുമായി പി.എസ്. റംഷാദ് നടത്തിയ അഭിമുഖം, മലയാളം വാരിക, 2017 സപ്തംബര്‍ 11, പുസ്തകം21, ലക്കം16). നോക്കുക, ശബരിമലയ്ക്കുവേണ്ടി വാദിക്കുന്ന ഈ മധ്യവര്‍ത്തിയാണ് പറയുന്നത്, ഹിന്ദുവിന് ആത്മീയശൂന്യതയുണ്ടെന്നും ഉണ്ടായാല്‍ നികത്താന്‍ മെക്കാനിസവുമില്ലെന്നും. ഇതു വായിക്കുമ്പോള്‍ രാഹുലിന്റെ ജീനിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്നു വായനക്കാരന് തോന്നിയാല്‍ അല്‍ഭുതമൊന്നുമില്ല.


ഹിന്ദു വിരുദ്ധനിലപാടുകള്‍

ഇതിനുശേഷമുള്ള രാഹുലിന്റെ നിലപാടുകളെല്ലാം ഹിന്ദു വിരുദ്ധമായിരുന്നു. രോഹിംഗ്യന്‍ മുസ്ലീങ്ങള്‍ക്കുവേണ്ടി മുതലക്കമ്ണീരൊഴുക്കി കാഞ്ഞിരപ്പള്ളിമഹല്ല് സംഘടിപ്പിച്ച പരിപാടി മധ്യവര്‍ത്തിയുടെ ലിംഗച്ഛേദനം ലോകത്തെ കാണിച്ചുകൊടുത്തു(http://kanjirappallynews.com/rohingyan-muslim-support-n-ews/). ഇതിനിടെ പ്രയാര്‍ ഗോപാലകൃഷ്ണനുമായി ചേര്‍ന്ന് ശബരിമല ശ്രീധര്‍മശാസ്താക്ഷേത്രം എന്നപേര് ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കിമാറ്റി ഭക്തരുടെ മുഖത്തടിച്ചു. എന്നാല്‍ ഒരൊറ്റ ഹിന്ദുസംഘടനയും ഈ അതിക്രമത്തെ ചോദ്യം ചെയ്തില്ല (http://www.sudinamonline.com/sabarimala-30.thാ). ദേവസ്വം ബോര്‍ഡിന്റെ എല്ലാ ആധികാരിക രേഖകളിലും ധര്‍മശാസ്താവാണെന്നായിരുന്നു. എന്നാല്‍. ഇടതുമുന്നണി അധികാരത്തില്‍വന്നപ്പോള്‍ അഭിനവ അയ്യപ്പനായി നടിച്ച പ്രയാര്‍ ഗോപാലകൃഷ്ണന്റെ അപ്രമാദിത്തം മാറ്റി (https://www.azhimukham.com/sabrimala-temple-name-issue-wom…/). ഇടതു സര്‍ക്കാര്‍ തിരിച്ചു പഴയപേരാക്കി. ഇതിനെക്കുറിച്ചും ഈ മധ്യവര്‍ത്തി പ്രതികരിച്ചു(http://pathramonline.com/archives/142623). പ്രയാര്‍ ഗോപാലകൃഷ്ണനും രാഹുലും ചേര്‍ന്ന് രഹസ്യമായി ശബരിമലയുടേ പേരുമാറ്റിയതാണ് സത്യത്തില്‍ ഗൂഢാലോചനയായിരുന്നത്.


തോറ്റവന്റെ ഒപ്പീസ്

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ രാഹുല്‍ ഹര്‍ത്താല്‍ എന്ന പുതിയ ആയുധവുമായി വന്നിരിക്കുന്നു (https://www.asianetnews.com/…/sabarimala-issue-harthal-pc-f…). ആരുടെ നേതാവാകാനാണ് രാഹുല്‍ ശ്രമിക്കുന്നത്? ആരില്‍ നിന്നാണ് രാഹുലിന് ഫണ്ട് കിട്ടുന്നത്? ശ്രീരാമസേന എന്നൊക്കെപ്പറയുന്നത് എന്താണ്? ആരെ ഉദ്ധരിക്കാനാണ് രാഹുല്‍ പരിശ്രമിക്കുന്നത്? പണ്ട് കുമ്മനം രാജശേഖരനെ ചൊറിഞ്ഞ് നിയമസഭയില്‍ സീറ്റ് ഒപ്പിച്ചെടുത്തവനാണീ മധ്യവര്‍ത്തി. പക്ഷെ, അയാളുദ്ദേശിച്ച സ്ഥലമല്ലാ്ഞ്ഞതിനാല്‍ നിന്നില്ല എന്നുമാത്രം. ഇനിയിപ്പോ, ഇടതുമുന്നണിയുടേയോ, വലതു മുന്നണിയിടേയോ സ്ഥാനാര്‍ത്ഥിയാവാനുള്ള ശ്രമത്തിലായിരിക്കും വിദ്വാന്‍. അതിനു മുന്നോടിയായി താന്‍ ഹിന്ദു സംരക്ഷകനായി അഭിനയിക്കേണ്ടത് അത്യാവശ്യമാണല്ലോ. കേരളത്തിലെ ഔദ്യോഗിക ഹിന്ദു സംഘടനകളെല്ലാം തന്നെ ഈ ഹര്‍ത്താലിനെ തള്ളിപ്പറഞ്ഞിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. രാഹുല്‍ ഈശ്വറിന്റെ ഹര്‍ത്താല്‍ തോറ്റവന്റെ ഒപ്പീസാണ്. കരുതിയിരുന്നാല്‍ എല്ലാവര്‍ക്കും നല്ലത്.
Next Story

RELATED STORIES

Share it