രാഹുല്‍ ആര്‍ നായര്‍ക്ക് ക്ലീന്‍ചിറ്റ് നല്‍കിയ റിപോര്‍ട്ട് അംഗീകരിച്ചു

തിരുവനന്തപുരം: ക്വാറി ഉടമകളില്‍ നിന്ന് 17 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ കേസില്‍ പത്തനംതിട്ട മുന്‍ ജില്ലാ പോലിസ് മേധാവി രാഹുല്‍ ആര്‍ നായര്‍ക്ക് വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയ റിപോര്‍ട്ട് കോടതി അംഗീകരിച്ചു. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്. രാഹുല്‍ കൈക്കൂലി ആവശ്യപ്പെട്ടതായോ ക്വാറി ഉടമ പണം നല്‍കിയതായോ അന്വേഷണത്തില്‍ തെളിഞ്ഞിട്ടില്ലെനും വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണ് ക്വാറി ഉടമ ചെയ്തതെന്നും റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
Next Story

RELATED STORIES

Share it