Flash News

രാഹുല്‍ഗാന്ധി നിപാ വൈറസിനെപ്പോലെയെന്ന് ഹരിയാന മന്ത്രി

രാഹുല്‍ഗാന്ധി നിപാ വൈറസിനെപ്പോലെയെന്ന് ഹരിയാന മന്ത്രി
X


ചണ്ഡീഗഡ് : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹൂല്‍ ഗാന്ധി നിപാ വൈറസിനെപ്പോലെയാണെന്ന് ഹരിയാനയിലെ ബി.ജെ.പി മന്ത്രി അനില്‍ ബിജ്.   നിപാ വൈറസിനെപ്പോലെയാണ് രാഹൂലെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി രാഹുലുമായി അടുത്താല്‍ അവര്‍ അവസാനിക്കുമെന്നും അനില്‍ ബിജ് ട്വിറ്ററില്‍ കുറിച്ചു.
സമാനമായ വിവാദ പ്രസ്താവനകള്‍ ഇതിനുമുന്‍പും ഇദ്ദേഹം നടത്തിയിട്ടുണ്ട്. നെഹ്‌റുവിനെയും ഗാന്ധിയെയും പോലെയല്ല ഭഗത് സിംഗൂം ലാലാ ലജ്പത് റായിയുമൊന്നും ഒരു വടി പോലും ഉപയോഗിക്കാതെയാണ് അവര്‍ രാജ്യത്തിനുവേണ്ടി ജീവന്‍ നല്‍കിയതെന്നും മുന്‍പൊരിക്കല്‍  അദ്ദേഹം പറഞ്ഞിരുന്നു. രാഹുലിന്റെ വീട്ടിലെ നായക്കും വീട്ടില്‍ എത്തുന്നവര്‍ക്കും ഒരേ പാത്രത്തിലാണ് ഭക്ഷണം നല്‍കുന്നതെന്നായിരുന്നു ബിജിന്റെ മറ്റൊരു കുപ്രസിദ്ധ പ്രസ്താവന.





Next Story

RELATED STORIES

Share it