Flash News

പനി ; രാഹുല്‍ഗാന്ധിയുടെ പ്രചാരണം റദ്ദാക്കി

പനി ; രാഹുല്‍ഗാന്ധിയുടെ പ്രചാരണം റദ്ദാക്കി
X
rahul-gandhi-new

തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്നും നാളെയും സംസ്ഥാനത്ത് നടത്താനിരുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ റദ്ദാക്കി. ആരോഗ്യകാരണങ്ങളെ തുടര്‍ന്നാണ് റദ്ദാക്കിയതെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളില്‍ നടക്കേണ്ട തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങള്‍ അദ്ദേഹം നേരത്തേ റദ്ദാക്കിയിരുന്നു. കടുത്ത പനി ബാധിച്ചതിനാല്‍ ഡോക്ടര്‍ രണ്ടുദിവസത്തെ വിശ്രമം അനിവാര്യമാണെന്ന് ഉപദേശിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it