Kottayam Local

രാഹുല്‍ഗാന്ധിയുടെ നേതൃത്വം പുതിയ പ്രതീക്ഷ നല്‍കുന്നു: കെ സി ജോസഫ്്‌

വൈക്കം: ബിജെപിക്കെതിരേ യുവ നേതൃനിരയെ സൃഷ്ടിച്ച് ഇന്ത്യയിലെ സാധാരണക്കാര്‍ക്കു കോണ്‍ഗ്രസ്സിലൂടെ പുതിയ പ്രതീക്ഷയാണ് രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്നതെന്നു കെ സി ജോസഫ് എംഎല്‍എ. കെപിസിസി എക്‌സി. അംഗമായിരുന്ന ടി ജെ തോമസിന്റെ രണ്ടാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുജറാത്ത് തിരഞ്ഞെടുപ്പിലെ പ്രകടനത്തിലൂടെ അദ്ദേഹം ഇതു തെളിയിച്ചുകഴിഞ്ഞെന്നും കെ സി ജോസഫ് പറഞ്ഞു. ടി ജെ തോമസ് മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനത്തില്‍ മോഹന്‍ ഡി ബാബു അധ്യക്ഷത വഹിച്ചു. കെപിസിസി വക്താവ് ജോസഫ് വാഴയ്ക്കന്‍ ചികില്‍സാ സഹായ വിതരണം നിര്‍വഹിച്ചു. കെപിസിസി അംഗം അഡ്വ. വി വി സത്യന്‍, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ അക്കരപ്പാടം ശശി, അഡ്വ. പി പി സിബിച്ചന്‍, ഡിസിസി ജനറല്‍ സെക്രട്ടറിമാരായ പി വി പ്രസാദ്, പി എന്‍ ബാബു, അഡ്വ. എ സനീഷ്‌കുമാര്‍, അബ്ദുല്‍ സലാം റാവുത്തര്‍,  ഖജാഞ്ചി ജയ്‌ജോണ്‍ പേരയില്‍, ഡിസിസി അംഗങ്ങളായ ബി അനില്‍കുമാര്‍, അഡ്വ. വി സമ്പത്കുമാര്‍, ടി ടി സുദര്‍ശനന്‍, മോഹനന്‍ പുതുശ്ശേരി, ട്രസ്റ്റ് സെക്രട്ടറി അയ്യേരി സോമന്‍, പി രഘുവരന്‍, ആര്‍ ചന്ദ്രസേനന്‍, ലീലാമ്മ തോമസ്, എം എം മാത്യു മണിപ്പാടം, സണ്ണി എബ്രഹാം സംസാരിച്ചു.
Next Story

RELATED STORIES

Share it