രാഹുലിന്റെ വിമാനം അപകടത്തോട് അടുത്തതിന് ഉത്തരവാദി പൈലറ്റുമാര്‍

മുംബൈ: കഴിഞ്ഞ ഏപ്രിലില്‍ ഉത്തര കര്‍ണാടകയിലെ ഹുബ്ലി സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുടെ വിമാനം തകര്‍ച്ചയോട് അടുത്തതിന് ഉത്തരവാദികള്‍ പൈലറ്റുമാരാണെന്ന് സിവില്‍ വ്യോമയാന ഡയറക്ടറേറ്റ് ജനറലിന്റെ റിപോര്‍ട്ട്. രാഹുല്‍ സഞ്ചരിച്ച 10 സീറ്റുള്ള വിമാനത്തിന്റെ ഇടതുവശം ഉലയുകയും താഴേക്ക് വരികയുമായിരുന്നു. രാഹുലും മറ്റു നാലു യാത്രക്കാരും രണ്ട് പൈലറ്റുമാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അതിനു ശേഷമാണ് ഹുബ്ലി വിമാനത്താവളത്തിലിറങ്ങിയത്.
വിമാനം മനപ്പൂര്‍വം കേടുവരുത്തിയെന്നാരോപിച്ച് കോണ്‍ഗ്രസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വ്യോമയാന ഡയറക്ടറേറ്റ് രണ്ടംഗ അന്വേഷണ സംഘത്തെ നിയമിച്ചത്. 30 പേജുള്ള റിപോര്‍ട്ട് ഇന്നാണ് പരസ്യപ്പെടുത്തിയത്.

Next Story

RELATED STORIES

Share it