Flash News

രാഹുലിനെ പപ്പു എന്ന് വിളിച്ചു ; കോണ്‍ഗ്രസ് നേതാവ് പുറത്ത്‌



ലഖ്‌നോ: വാട്‌സ്ആപ്പ് സന്ദേശത്തില്‍ രാഹുല്‍ ഗാന്ധിയെ പപ്പു എന്ന് വിളിച്ച് കളിയാക്കിയ കോണ്‍ഗ്രസ് നേതാവിനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. മീററ്റ് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ വിനയ് പ്രധാനെയാണ് എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കം ചെയ്തത്. പാര്‍ട്ടി നേതൃത്വത്തെ അപമാനിക്കുന്നതിനായുള്ള നീക്കമാണിതെന്നും മറ്റു പാര്‍ട്ടികളും ഇതിലുള്‍പ്പെട്ടതായി അറിയാമെന്നും പാര്‍ട്ടി അച്ചടക്ക കമ്മിറ്റി അധ്യക്ഷന്‍ രാമകൃഷ്ണ ദ്വിവേദി പറഞ്ഞു. മന്‍സോറില്‍ കര്‍ഷക പ്രക്ഷോഭ സ്ഥലത്തേക്ക് പോയ രാഹുല്‍ ഗാന്ധിയെ പ്രകീര്‍ത്തിക്കുന്ന വാട്‌സ്ആപ്പ് സന്ദേശത്തിലാണ് പപ്പു എന്ന പരാമര്‍ശം. വിനയ് പ്രധാന്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതായും ഇയാള്‍ കോണ്‍ഗ്രസ്സിന്റെ ഭരണഘടന ലംഘിച്ചതായും ദ്വിവേദി പറഞ്ഞു. രാഹുല്‍ ഗാന്ധി തന്റെ താല്‍പര്യത്തേക്കാള്‍ രാജ്യത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്ന വ്യക്തിയാണെന്നും അംബാനിയുടേയോ അദാനിയുടേയോ ഒപ്പം ചേരാമായിരുന്നിട്ടും അങ്ങനെ ചെയ്യാതെ കര്‍ഷകര്‍ വെടിയേറ്റു മരിച്ച മന്‍സോറിലേക്കാണ് ഇദ്ദേഹം പോയതെന്നും വാട്‌സ്ആപ്പ് സന്ദേശത്തില്‍ പറയുന്നുണ്ട്. അതേസമയം, തന്നെ രാഹുലിനെ പപ്പു എന്നു വിളിക്കുന്നുണ്ട്. എന്നാല്‍, താന്‍ രാഹുല്‍ ഗാന്ധിയെ ബഹുമാനിക്കുന്നുവെന്നും അത്തരം പ്രയോഗങ്ങള്‍ താന്‍ ഉപയോഗിച്ചിട്ടില്ലെന്നും വിനയ് പ്രധാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it