രാഹുലിനും യെച്ചൂരിക്കുമെതിരേ രാജ്യദ്രോഹത്തിന് കേസ്

ഹൈദരാബാദ്: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്കും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കുമെതിരേ രാജ്യദ്രോഹത്തിനു കേസ്.
രംഗറെഡ്ഡി ജില്ലാ കോടതിയുടെ നിര്‍ദേശപ്രകാരം തെലങ്കാന സൈബരാബാദിലെ സരൂര്‍ നഗര്‍ പോലിസാണ് കേസെടുത്തത്.
ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലാ സംഭവങ്ങളുടെ പേരില്‍ ഇവര്‍ക്കൊപ്പം സിപിഐ നേതാവ് ഡി രാജ, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, ആനന്ദ് ശര്‍മ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. ജെഎന്‍യു കാംപസിലെത്തി വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തിയതിനാണു നടപടി.
രാഹുല്‍ഗാന്ധിക്കെതിരേ രാജ്യദ്രോഹത്തിന് കേസെടുക്കാന്‍ നേരത്തേ അലഹബാദ് ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു.
Next Story

RELATED STORIES

Share it