World

രാസായുധ നിരീക്ഷണ സംഘം ഉടന്‍ ദൂമയില്‍ പ്രവേശിക്കും

മോസ്‌കോ: സിറിയയിലെ ദൂമയില്‍ രാസായുധ നിരോധന സംഘടനാ (ഒപിസിഡബ്ല്യൂ) പ്രതിനിധികള്‍ പ്രവേശിക്കുന്നതിനുള്ള തടസ്സങ്ങള്‍ ഒഴിവായതായി റഷ്യന്‍ വിദേശകാര്യ മന്ത്രാലയം. ദൂമയില്‍ രാസായുധ ആക്രമണമുണ്ടായ പ്രദേശത്ത് പരിശോധനയ്ക്കായാണ് ഒപിസിഡബ്ല്യൂ സംഘം എത്തുന്നത്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സിറിയന്‍ തലസ്ഥാനമായ ദമസ്‌കസില്‍നിന്ന് കിഴക്കന്‍ ഗൂത്തയിലെ ദൂമ പട്ടണത്തിലേക്കു സംഘം യാത്രതിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
സറിന്‍, ക്ലോറിന്‍ എന്നിവയിലേതെങ്കിലും രാസവസ്തുവടങ്ങിയ ബോംബുകളാണ് ദൂമയിലെ ആക്രമണത്തിനായി ഉപയോഗിച്ചതെന്നാണ് കരുതുന്നത്. രാസായുധപ്രയോഗത്തിന്റെ പശ്ചാത്തലത്തില്‍  ഈ മാസം 17ന് യുഎസും സഖ്യകക്ഷികളും സിറിയയിലെ ആയുധകേന്ദ്രങ്ങള്‍ ലക്ഷ്യംവച്ച് വ്യോമാക്രമണം നടത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഒപിസിഡബ്ല്യൂ സംഘം ദൂമയില്‍ പ്രവേശിക്കുമെന്ന് നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, സംഘത്തിനു പ്രവേശിക്കാന്‍ സാധിച്ചിരുന്നില്ല.
Next Story

RELATED STORIES

Share it