Flash News

രാസായുധങ്ങള്‍ കൈവശമില്ലെന്ന് സിറിയന്‍ പ്രതിപക്ഷം

രാസായുധങ്ങള്‍ കൈവശമില്ലെന്ന്  സിറിയന്‍ പ്രതിപക്ഷം
X
atomic weapon

ജനീവ: ഒരുവിധ രാസായുധങ്ങളും തങ്ങളുടെ കൈവശമില്ലെന്നു സിറിയന്‍ സായുധ പ്രതിപക്ഷം. ഹലബിലെ ശൈഖ് മഖ്‌സൂദ് തെരുവില്‍ പ്രതിപക്ഷം രാസായുധം ഉപയോഗിച്ചെന്ന സിറിയന്‍ ഭരണകൂടത്തിന്റെയും സഖ്യകക്ഷിയായ പിവൈഡിയുടെയും ആരോപണം കെട്ടിച്ചമച്ചതാണെന്നും റഷ്യയാണ് അതിനവര്‍ക്കു കൂട്ടുനില്‍ക്കുന്നതെന്നും രണ്ടു പ്രമുഖ സിറിയന്‍ പ്രതിപക്ഷനേതാക്കള്‍ വ്യക്തമാക്കി. അനുരഞ്ജന ചര്‍ച്ചകളില്‍ പങ്കെടുക്കാനായി ജനീവയില്‍ എത്തിയതായിരുന്നു ഇരുവരും. സിറിയന്‍ പ്രതിപക്ഷ കക്ഷികളില്‍ ആരും രാസായുധം കൈവശം വയ്ക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് മുഹമ്മദ് അലൂശ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it