World

രാസാക്രമണം: ബ്രിട്ടന്‍ തീ കൊണ്ടാണ് കളിക്കുന്നതെന്നു റഷ്യ

ന്യൂയോര്‍ക്ക്: റഷ്യന്‍ മുന്‍ ചാരന്‍ സെര്‍ജി സ്‌ക്രിപാലിനും മകള്‍ യൂലിയക്കും നേരെ രാസ ആക്രമണമുണ്ടായ സംഭവത്തില്‍ ബ്രിട്ടന്‍ കെട്ടുകഥകള്‍ സൃഷ്ടിക്കുകയാണെന്ന് റഷ്യന്‍ അംബാസഡര്‍.
ബ്രിട്ടന്‍ തീ കൊണ്ടാണ് കളിക്കുന്നതെന്നും അതില്‍ അവര്‍ ഖേദിക്കേണ്ടി വരുമെന്നും യുഎന്‍ രക്ഷാസമിതി യോഗത്തില്‍ റഷ്യന്‍ പ്രതിനിധി വാസിലി നെബെന്‍സിയ മുന്നറിയിപ്പു നല്‍കി.
അടിസ്ഥാനരഹിതമായ ആരോപണത്തിലൂടെ റഷ്യയെ അപകീര്‍ത്തിപ്പെടുത്താനാണു ബ്രിട്ടന്റെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍ റഷ്യ അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിക്കുകയാണെന്നു ബ്രിട്ടഷ് പ്രതിനിധി കരെന്‍ പിഴേസ് അറിയിച്ചു.
യൂലിയ സ്‌ക്രിപാലിന്റെ ടെലിഫോണ്‍ സംഭാഷണം റഷ്യ പുറത്തുവിട്ടു. ബന്ധുവുമായുള്ള യൂലിയയുടെ സംഭാഷണത്തില്‍ താന്‍ സുഖമായിരിക്കുന്നുവെന്നു പറയുന്ന ഭാഗമാണു പുറത്തുവിട്ടത്.
മാര്‍ച്ച് നാലിനാണ് സ്‌ക്രിപാലിനും യൂലിയക്കും രാസായുധാക്രമണം ഏറ്റത്. സ്‌ക്രിപാല്‍ അപകടനില തരണം ചെയ്തതായും യൂലിയ സുഖം പ്രാപിക്കുന്നുവെന്നാണു വിവരം.
Next Story

RELATED STORIES

Share it