രാസവസ്തു ഉപയോഗിച്ച് മാങ്ങ പഴുപ്പിക്കല്‍; ഒരാള്‍ പിടിയില്‍
BY Sumeera SMR4 Jun 2016 6:35 AM GMT
Sumeera SMR4 Jun 2016 6:35 AM GMT
വടകര: മാരകമായ രാസ വസ്തു ഉപയോഗിച്ച് മാങ്ങ പഴുപ്പിക്കുന്ന സംഘം വീണ്ടും തലപൊക്കി. വടകരയില്‍ ഒരാള്‍ പിടിയിലായി. കൈനാട്ടി സ്വദേശി കാപ്പിരിക്കുനി ശങ്കരനെയാണ് (75) പോലിസ് കസ്റ്റഡിയിലെടുത്തത്.കേരളാ കൊയര്‍ തിയേറ്ററിനു സമീപത്തെ കെട്ടിടത്തില്‍ സൂക്ഷിച്ച നാനൂറ് കിലോ മാങ്ങയാണ് വെള്ളിയാഴ്ച രാവിലെ പിടിച്ചെടുത്തത്.
മൂപ്പെത്താത്ത മാങ്ങ കാര്‍ബൈഡ് പൊടി വിതറി പഴുപ്പിക്കുകയാണ് ചെയ്യുന്നത്. ആരോഗ്യത്തിന് ഹാനികരമായ രാസവസ്തു ഉപയോഗിച്ചാല്‍ പെട്ടെന്നു തന്നെ പഴുപ്പിച്ചെടുക്കാം. ഇത് സംബന്ധിച്ച പരാതി കിട്ടിയതിനെ തുടര്‍ന്ന് ഡിവൈഎസ്പിയുടെ ഷാഡോ പോലിസ് സ്ഥലത്തെത്തി ഇത് പിടിച്ചെടുക്കുകയായിരുന്നു.
പോലിസ് നിര്‍ദേശിച്ചതനുസരിച്ച് ഭക്ഷ്യവകുപ്പ് അധികൃതര്‍ സാമ്പിള്‍ പരിശോധനക്കയച്ചു. കട പൂട്ടി സീ ല്‍ ചെയ്തിരിക്കുകയാണ്. റിപോര്‍ട്ടിന് അനുസരിച്ച് തുടര്‍ നടപടി കൈക്കൊള്ളുമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മധുസൂദനന് പറഞ്ഞു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMTവിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMT