palakkad local

രാസവളങ്ങള്‍ക്ക് വില കുത്തനെ കൂട്ടി

ആലത്തൂര്‍: രണ്ടാം വിള നെല്‍കൃഷി ഒരുക്കത്തിനെ രാസവളങ്ങളുടെ വില കൂത്തനെ കൂട്ടി. ഫാക്ടംഫോസ്, പൊട്ടാഷ്, യൂറിയ, നൈട്രജന്‍ വളങ്ങള്‍ക്കാണ് കുത്തനെ വില കൂടിയത്. ഫാക്ടംഫോസ് 50 കിലോ ചാക്കിന് 940 രൂപയുണ്ടായിരുന്നത് 1015 രൂപയായാണ് വര്‍ധിച്ചത്. പൊട്ടാഷിന് 700 രൂപയുണ്ടായിരുന്നത് 940 രൂപയായും, അമോണിയം ഫോസ്‌ഫേറ്റ് 1290 രൂപയുണ്ടായിരുന്നത് 1340 രൂപയായും, പൊട്ടാഷിന് 1160 രൂപയുണ്ടായിരുന്നത് 1280 രൂപയുമാണ് ഉയര്‍ന്നത്.
ഒന്നാം വിള നെല്‍കൃഷിയ്ക്ക് വളമിടേണ്ട സമയത്ത് ശക്തമായ മഴയായതിനാല്‍ മിക്ക കര്‍ഷകരും വളപ്രയോഗം നടത്തിയിരുന്നതില്ല. അതിനിടയിലാണ് നെല്‍കര്‍ഷകര്‍ ഉപയോഗിക്കുന്ന മിക്ക വളങ്ങള്‍ക്കും വില കുത്തനെ കൂട്ടിയത്. ജില്ലയിലെ കര്‍ഷകര്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഫാക്ടംഫോസിന് മൂന്നു മാസത്തിനിടെ 115 രൂപയാണ് വില വര്‍ധിച്ചത്. ശക്തമായ വെള്ളപ്പാച്ചിലില്‍ പാടശേഖരങ്ങളിലെ മേല്‍മണ്ണിന്റെ ലവണാംശത്തില്‍ കുറവു വന്നിട്ടുണ്ട്. പാടശേഖരങ്ങളിലെ മണ്ണ് പരിശോധനയില്‍ കൂടുതലായി നഷ്ടപ്പെട്ടുപോയ മൂലകം പൊട്ടാസ്യമാണ്.
ഇതിന് കര്‍ഷകര്‍ സാധാരണയായി മൂറിയേറ്റ് ഓഫ് പൊട്ടാഷാണ് (എംഒപി) ഉപയോഗിക്കുന്നത്. കഴിഞ്ഞ ഒന്നാം വിളയ്ക്ക് കനത്ത മഴയായതിനാല്‍ രാസവളങ്ങള്‍ ഉപയോഗിച്ചിട്ടില്ല. പ്രളയത്തിനു ശേഷം രണ്ടാം വിള നെല്‍കൃഷി ചെയ്യുമ്പോള്‍ ശരിയായ വിളവ് ലഭിക്കണമെങ്കില്‍ രാസവളം ഉപയോഗിക്കുന്നതിന്റെ തോത് വര്‍ധിപ്പിക്കേണ്ടി വരുമെന്നാണ് എരിമയൂരിലെ കര്‍ഷകനായ അബൂബക്കര്‍ സിദ്ധീക്ക് പറയുന്നത്. അത് കൃഷി ചെലവ് വര്‍ധിക്കാന്‍ ഇടയാക്കും. യൂറിയ വില 50 കിലോയ്ക്ക് 289 രൂപയായിരുന്നു. എന്നാല്‍ വില വര്‍ധനവ് വന്നതോടെ 45 കിലോയാക്കി കുറച്ച് 266 രൂപയ്ക്കാണ് വില്‍പന നടത്തുന്നത്.
Next Story

RELATED STORIES

Share it