Flash News

രാഷ്ട്ര സംവിധാനങ്ങള്‍ പുറംപൂച്ചുകളാവുന്നു: എ സഈദ്

രാഷ്ട്ര സംവിധാനങ്ങള്‍ പുറംപൂച്ചുകളാവുന്നു: എ സഈദ്
X
പാലക്കാട്: ഭരണഘടന സംരക്ഷിക്കേണ്ട രാഷ്ട്ര സംവിധാനങ്ങള്‍ പുറം പൂച്ചകളായി മാറുകയാണന്ന് എസ് ഡി പി ഐ ദേശീയ പ്രസിഡന്റ് എ സഈദ്.'സിറജുന്നിസ; പോലിസ് ഭീകരതയുടെയും നീതി നിഷേധത്തിന്റെയും 26 വര്‍ഷങ്ങള്‍' എന്ന പ്രമേയത്തില്‍  എസ്ഡിപിഐ ജില്ലാ കമ്മിറ്റി പാലക്കാട് എന്‍എംആര്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.



വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ഏകപക്ഷീയ വെടിവെപ്പുകളും രാജ്യത്ത് തുടര്‍ക്കഥയാവുന്നു. ഉത്തരവാദികളായവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ട് വരാന്‍ രാജ്യത്തിന്റെ നീതിന്യായ സംവിധാനങ്ങള്‍ പോലും പരാജയപ്പെടുകയാണ്. അപനിര്‍മിക്കപ്പെടുന്ന പൊതുബോധവും നീതിയെ സംബന്ധിച്ച വരേണ്യ സങ്കല്‍പ്പവും ആണ് ഇന്ന് എവിടെയും കാര്യമായി പ്രതിഫലിക്കുന്നത്.  സിറാജുന്നിസ വധവും പൂന്തുറയും ബീമാപള്ളിയും കേവലം ഉദാഹരണങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എസ് പി അമീര്‍ അലി (ജില്ലാ പ്രസിഡന്റ്, എസ് ഡി പി ഐ പാലക്കാട് )അലവി ( ജില്ലാ ജനറല്‍ സെക്രട്ടറി, എസ് ഡി പി ഐ പാലക്കാട് )
വിളയോടി ശിവന്‍കുട്ടി ( സംസ്ഥാന പ്രസിഡന്റ്,  ചഇഒഞഛ കേരളാ ചാപ്റ്റര്‍ ), അഡ്വ: പി എ പൗരന്‍ ( സംസ്ഥാനസെക്രട്ടറി, പി യു സി എല്‍ കേരള ),  കെ എ മുഹമ്മദ് ഷമീര്‍ ( സംസ്ഥാന പ്രസിഡന്റ്, കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ),  സി എ റഊഫ് ( സംസ്ഥാന സമിതിയംഗം, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ), ഇ എസ് കാജാ ഹുസൈന്‍ ( സംസ്ഥാന സമിതിയംഗം, എസ് ഡി പി ഐ ) അഷ്‌റഫ് കെ പി ( ജില്ലാ സെക്രട്ടറി എസ് ഡി പി ഐ )     എം ഉസ്മാന്‍ (എസ് ഡി പി ഐ ജില്ലാ സെക്രട്ടറേറിയറ്റ് അംഗം)  തുടങ്ങിയവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it