Flash News

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രജനീകാന്ത്;അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കും

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രജനീകാന്ത്;അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കും
X
ചെന്നൈ: രാഷ്ട്രീയ പ്രവേശനം സ്ഥിരീകരിച്ച് രജനീകാന്ത്. ചെന്നൈയില്‍ നടന്ന ആരാധക സംഗമത്തിലാണ് പ്രഖ്യാപനം. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും രജനീകാന്ത് വ്യക്തമാക്കി.


രാഷ്ട്രീയ പ്രവേശനം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. എന്നാല്‍ അധികാരക്കൊതിയില്ലെന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ തന്റെ കര്‍ത്തവ്യം പൂര്‍ത്തിയായി. രാഷ്ട്രീയത്തിലിറങ്ങുന്നതിന്റെ വെല്ലുവിളികള്‍ അറിയാം. അതുകൊണ്ടാണ് പ്രഖ്യാപനം വൈകിയത്.  യുദ്ധത്തിനിറങ്ങാന്‍ സമയമായെന്നും, ജയം ഉറപ്പാക്കണമെന്നും രജനീകാന്ത് പറഞ്ഞു. വാഗ്ദാനങ്ങള്‍ നല്‍കി പാലിക്കാനായില്ലെങ്കില്‍ മൂന്ന് വര്‍ഷത്തിനകം രാജിവക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it