World

രാഷ്ട്രീയ നിലപാടുകളിലൂടെയും ശ്രദ്ധേയനായ ഹോക്കിങ്‌

ലണ്ടന്‍: വീല്‍ചെയറിലിരുന്ന് ലോകത്തെ വിസ്മയിപ്പി—ച്ച സ്റ്റീഫന്‍ ഹോക്കിങ് ശക്തമായ നിലപാടുകളിലൂടെയും ശ്രദ്ധേയനായ പ്രതിഭ. ഫലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച മഹാനായ മനുഷ്യസ്‌നേഹിയെ കൂടിയാണ്  ഹോക്കിങിന്റെ മരണത്തിലൂടെ നഷ്ടമായത്.
ഇസ്രായേലിന്റെ ഫലസ്തീന്‍ അധിനിവേശ നയത്തില്‍ പ്രതിഷേധിച്ച് 2013ല്‍ ഇസ്രായേലില്‍ നടന്ന ഉന്നത ശാത്ര സമ്മേളനം ഹോക്കിങ്ബഹിഷ്‌കരിച്ചിരുന്നു.  അന്നത്തെ ഇസ്രായേല്‍ പ്രസിഡന്റ് ഷിമോണ്‍ പെരസ് ആതിഥ്യമരുളിയ സമ്മേളത്തില്‍ മുഖ്യപ്രഭാഷകനായാണ് ഹോ ക്കിങിനെ ക്ഷണിച്ചിരുന്നത്്.
ഇസ്രായിലിന്റെ അധിനിവേശം കാരണം ദുരിതമനുഭവിക്കുന്ന ഫലസ്തീനികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് അദ്ദേഹം പരിപാടി ബഹിഷ്‌കരിച്ചത്.
2013 മെയ് 3ന് സംഘാടകര്‍ക്കെഴുതിയ കത്തില്‍ ഇപ്പോഴത്തെ ഇസ്രായേല്‍ സര്‍ക്കാരിന്റെ നയങ്ങള്‍ ഒരു ദുരന്തത്തിലേക്ക് നയിച്ചേക്കാം എന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്്. സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചു. സമാധാന ഉടമ്പടിക്കുള്ള തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കാന്‍ മാത്രമല്ല വെസ്റ്റ്ബാങ്കിനെക്കുറിച്ചും പ്രഭാഷണം നടത്താനുള്ള അവസരമായി കണ്ടാണ് അത് ഞാന്‍ സ്വീകരിച്ചത്. എന്നാല്‍ സമ്മേളനം ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട്  ഫലസ്തീന്‍ വിദ്യാഭ്യാസ വിചക്ഷകരില്‍ നിന്ന്  സന്ദേശം ലഭിച്ചിട്ടുണ്ട്്. അത് പരിഗണിച്ച് താന്‍ സമ്മേളനത്തില്‍ നിന്നു പിന്‍വലിയുകയാണ്. താന്‍ പങ്കെടുത്താല്‍ ഇപ്പോഴത്തെ ഇസ്രായേല്‍ സര്‍ക്കാരിന്റെ നയങ്ങള്‍ ഒരു ദുരന്തത്തിലേക്ക് നയിച്ചേക്കാം എന്നാണ് താന്‍ അഭിപ്രായപ്പെടുക എന്നും അദ്ദേഹം കത്തില്‍ വ്യക്തമാക്കി.
ഹോക്കിങിന്റെ തീരുമാനം ലോക മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരിരുന്നു. ഗള്‍ഫ് യുദ്ധം,  ഇറാഖ് ആക്രമണം എന്നിവയ്‌ക്കെതിരേയും ഹോക്കിങ് ശക്തമായ  നിലപാടെടുത്തിരുന്നു.
Next Story

RELATED STORIES

Share it