രാഷ്ട്രീയ ഗൂഢാലോചന അവസാനിപ്പിക്കണം: കാംപസ് ഫ്രണ്ട്
BY Sumeera SMR14 Feb 2016 5:08 AM GMT
Sumeera SMR14 Feb 2016 5:08 AM GMT
ന്യൂഡല്‍ഹി: ജെഎന്‍യുവിനെതിരായ രാഷ്ട്രീയ ഗൂഢാലോചന അലവസാനിപ്പിക്കണമെന്നും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച എബിവിപിയെ നിലയ്ക്ക് നിര്‍ത്തണമെന്നും കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കാമ്പസിനകത്തെ വിദ്യാര്‍ഥി രാഷ്ട്രീയ സംവാദങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ആര്‍എസ്എസ് കേന്ദ്രത്തില്‍നിന്നുള്ള നീചമായ ഗൂഢാലോചനയാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്താകമാനം അക്രമത്തിന്റെയും ഗുണ്ടായിസത്തിന്റെയും ചരിത്രം മാത്രം പറയാനുള്ള എബിവിപിക്ക് ഒരാളുടെയും ദേശീയത ചോദ്യംചെയ്യാനുള്ള ധാര്‍മിക അവകാശമില്ല. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവര്‍ത്തകരാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. അതിനാല്‍ ഇവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാന്‍ അധികാരികള്‍ തയ്യാറാവണം. ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡണ്ട് കനയ്യ കുണാറിനെ അകാരണമായി അറസ്റ്റ് ചെയ്ത നടപടിയെ സംഘടന അപലപിക്കുന്നുവെന്നും കാമ്പസ് ഫ്രണ്ട് വ്യക്തമാക്കി.
Next Story
RELATED STORIES
കലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT