രാഷ്ട്രീയ കൊലപാതക ശ്രമങ്ങള്‍: പ്രതി പിടിയില്‍
BY kasim kzm9 Dec 2017 3:28 AM GMT
kasim kzm9 Dec 2017 3:28 AM GMT
പൊന്നാനി: കൊലപാതക ശ്രമങ്ങള്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ സിപിഎം പ്രവര്‍ത്തകനെ പെരുമ്പടപ്പ് പോലിസ് അതി സാഹസികമായി പിടികൂടി. പാലപ്പെട്ടി മരക്കാര്‍ ഹൗസില്‍ സിറാജുദ്ദീന്‍ (30) ആണ് പെരുമ്പടപ്പ് എസ് ഐ വിനോദ് വലിയാട്ടൂരും സംഘവും പിടികൂടിയത്. കണ്ണൂര്‍ അഴീക്കല്‍ ഭാഗങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി കുഞ്ഞിനെ കാണാനായി നാട്ടിലെത്തിയെന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിറാജുദ്ദീനെ പിടികൂടിയത്. പോലിസിനെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഏറെ മല്‍പ്പിടിത്തത്തിനൊടുവിലാണ് കീഴടക്കിയത്. മല്‍പ്പിടിത്തത്തിനിടെ രണ്ട് പോലിസുകാര്‍ക്ക് സാരമായി പരിക്കേറ്റു. പെരുമ്പടപ്പ് സ്റ്റേഷന്‍ അതിര്‍ത്തിയില്‍ അഞ്ചോളം രാഷ്ട്രീയ കൊലപാതക ശ്രമം ഉള്‍പ്പെടെ നിരവധി കേസില്‍ പ്രതിയാണ് പിടിയിലായ സിറാജുദ്ദീന്‍. ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയെ കാപ്പ ചുമത്തി ആറ് മാസം വിയ്യൂര്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു. പിടിയിലായ പ്രതിയെ ഇന്നലെ തിരൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജറാക്കി
Next Story
RELATED STORIES
കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെ കേസ്
18 April 2024 6:50 AM GMTവടകര: തോല്‍വി ഉറപ്പായതോടെ യുഡിഎഫ് മാഫിയയെപ്പോലെ...
16 April 2024 12:51 PM GMTഖസബില്‍ സ്പീഡ് ബോട്ട് അപകടത്തില്‍ കോഴിക്കോട് സ്വദേശികളായ രണ്ടു...
14 April 2024 7:06 AM GMTകുടിവെള്ള വിതരണം; തിരഞ്ഞെടുപ്പ് കമ്മീഷന് ഇടപെടണം: എസ്ഡിപിഐ
13 April 2024 2:05 PM GMTമാധ്യമപ്രവര്ത്തകന് ബിമല്‍ റോയ് അന്തരിച്ചു
12 April 2024 9:31 AM GMTവെള്ളമുണ്ട മാവോവാദി കേസ്: നാലു പ്രതികള്‍ക്കും തടവ്, രൂപേഷിന് 10 വര്‍ഷം
12 April 2024 9:24 AM GMT