Flash News

രാഷ്ട്രീയപ്രസംഗം നടത്തി ശിവഗിരിയെ സോണിയ മലിനപ്പെടുത്തിയെന്ന് വെള്ളാപ്പള്ളി

കൊല്ലം : കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാഷ്ട്രീയപ്രസംഗം നടത്തി വിശുദ്ധ സ്ഥലമായ ശിവഗിരിയെ മലിനപ്പെടുത്തിയെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി  വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപിയുടെ നിലപാട് സോണിയ തീരുമാനിക്കേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോണ്‍ഗ്രസിനെ അനുകൂലിക്കാത്തത് കൊണ്ടാണ് സോണിയ തന്നെ വിമര്‍ശിക്കുന്നത്. എസ്.എന്‍.ഡി.പി. കോണ്‍ഗ്രസിന്റെ പോഷക സംഘടനയല്ല. ശിവഗിരിയില്‍ രാഷ്ട്രീയപ്രസംഗം നടത്തിയത് അല്‍പ്പത്തമാണ്. സോണിയയക്ക്് ശിവഗിരിയെക്കുറിച്ച് ഒന്നുമറിയില്ലെന്നും ആരോ എഴുതി നല്‍കിയ പ്രസംഗം വായിക്കുകമാത്രമാണ് അവര്‍ ചെയ്തതെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
ശിവഗിരിയില്‍ ഇന്നലെ തീര്‍ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ എസ്.എന്‍.ഡി.പി നേതൃത്വത്തിനും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനമാണ് സോണിയ ഗാന്ധി നടത്തിയത്.
ഗുരുദേവന്റെ പൈതൃകം തട്ടിയെടുക്കാന്‍ വര്‍ഗീയശക്തികള്‍ ശ്രമിക്കുന്നുവെന്നും ഗുരുദേവ ദര്‍ശനങ്ങള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി എസ്എന്‍ഡിപി ദുരുപയോഗം ചെയ്യുന്നുവെന്നും അവര്‍ ആരോപിച്ചിരുന്നു. ഇതിന്റെ പ്രതികരണമായി ഒരു വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വെള്ളാപ്പള്ളി ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Next Story

RELATED STORIES

Share it