രാഷ്ട്രീയപ്പാര്‍ട്ടികളുടെ പ്രചാരണ തന്ത്രങ്ങളില്‍ തീവണ്ടിയും

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടര്‍മാരെ തേടി തീവണ്ടികളില്‍ പരസ്യം ചെയ്യുന്നു. ആദ്യമായിട്ടാണ് തിരഞ്ഞെടുപ്പിനു വേണ്ടി തീവണ്ടികളില്‍ പരസ്യപ്രചാരണം നടത്തുന്നത്.
ബ്ലാക്ക് ആന്‍ഡ് വൈറ്റ് ക്രിയേഷന്‍സ് പ്രൈ. ലിമിറ്റഡ് എന്ന കമ്പനിയാണ് പരസ്യം നല്‍കുന്നതിനുള്ള കരാര്‍ റെയില്‍വേയില്‍ നിന്നു സ്വന്തമാക്കിയിരിക്കുന്നത്. മംഗലാപുരം - നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസാണ് ഈ രീതിയില്‍ തിരഞ്ഞെടുപ്പു പരസ്യവുമായി കൂകിപ്പായുന്ന ആദ്യ തീവണ്ടി. ഇതിന്റെ ജോടി ട്രെയിനായ നാഗര്‍കോവില്‍- മംഗലാപുരം എക്‌സ്പ്രസിലും ഈ രീതിയില്‍ പരസ്യപ്രചാരണം ഉടന്‍ ആരംഭിക്കും.
തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, തിരുവനന്തപുരം -ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കണ്ണൂര്‍ -ആലപ്പുഴ എക്‌സ്പ്രസ്, കണ്ണൂര്‍ -എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് എന്നീ ട്രെയിനുകളില്‍ അടുത്ത ആഴ്ച മുതല്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു.
യാത്രക്കാരായ വോട്ടര്‍മാരെ ലക്ഷ്യമിട്ടുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ അവരവരുടെ മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും ഉപയോഗിച്ചു തീവണ്ടികളില്‍ പ്രചാരണം നടത്തുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്.
Next Story

RELATED STORIES

Share it