malappuram local

രാഷ്ട്രീയപ്പാര്‍ട്ടികള്‍ മൗനം വെടിയണം: എസ്ഡിപിഐ

മലപ്പുറം: തിരൂര്‍ ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട ജനകീയ ചര്‍ച്ചകള്‍ സജീവമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ജനങ്ങളോട് തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ ബാധ്യസ്ഥരാണെന്ന് എസ്ഡിപിഐ ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു.
മലപ്പുറം ജില്ലയുടെ വികസന മുരടിപ്പിന് പ്രധാന കാരണം ജില്ലയുടെ വിസ്തൃതിയും ഉയര്‍ന്ന ജന സാന്ദ്രതയുമാണ്. തിരൂര്‍ ജില്ല രൂപീകരിക്കപ്പെട്ടാല്‍ ഈ പ്രശ്‌നത്തിന് പരിഹാരമാവും. വിദ്യാഭ്യാസ-ആരോഗ്യ മേഖലകള്‍ നവീകരിച്ചും, ഉേദ്യാഗതലത്തിലെ അസന്തുലിതാവസ്ഥ പരിഹരിച്ചും ഭരണരംഗത്ത് സുതാര്യത കൈവരുത്താന്‍ പുതിയ ജില്ലാ രൂപീകരണത്തിലൂടെ കഴിയും.
ഭരണ നിര്‍വഹണം എളുപ്പമാക്കി വികസന പ്രക്രിയ ജനങ്ങള്‍ക്ക് പ്രയോജനപ്രദമാക്കുക, ജനകീയ ആവശ്യങ്ങളുടെ പ്രാധാന്യം തിരിച്ചറിയുക, ആധുനിക സാധ്യതകള്‍ പ്രയോജനപ്പെടുത്തി ജില്ലയില്‍ വികസനം ത്വരിതപ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ജനപ്രതിനിധികള്‍ക്ക് ബാധ്യതയുണ്ട്. ഈ ബാധ്യത ഏറ്റെടുത്ത് തിരൂര്‍ ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കു നേതൃത്വം നല്‍കാന്‍ ജില്ലയിലെ എംഎല്‍എമാര്‍ ഉള്‍പ്പെടയുള്ള ജനപ്രതിനിധികള്‍ മുന്നോട്ടു വരണമെന്നും എസ്ഡിപിഐ നേതാക്കള്‍ അഭിപ്രായപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ്് ജലീല്‍ നീലാമ്പ്ര, ജനറല്‍ സെക്രട്ടറി എ കെ മജീദ്, എ സൈദലവി ഹാജി, എ ബീരാന്‍കുട്ടി, ബാബുമണി കരുവാരക്കുണ്ട്, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ഹംസ മഞ്ചേരി, ഹംസ അങ്ങാടിപ്പുറം, ഉസ്മാന്‍ കരുളായി സംസാരിച്ചു.
Next Story

RELATED STORIES

Share it