രാഷ്ട്രീയനേട്ടത്തിനായി ബിജെപി വ്യാജം പ്രചരിപ്പിക്കുന്നു: കനയ്യകുമാര്‍

തൃശൂര്‍: ദാദ്രിയിലെ അഖ്‌ലാഖിന്റെ വീട്ടില്‍ മട്ടന്‍ ബീഫാക്കിയതുപോലെ ജെഎന്‍യു സംഭവത്തിലെ വ്യാജവീഡിയോ യഥാ ര്‍ഥമാണെന്നു പ്രചരിപ്പിച്ച് രാഷ്ട്രീയനേട്ടം കൊയ്യാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ജെഎ ന്‍യു യൂനിയന്‍ ചെയര്‍മാന്‍ കനയ്യ. ഇഎംഎസ് സ്മൃതി ദേശീയ സംവാദത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.
ജെഎന്‍യു സംഭവത്തില്‍ ചാനലുകള്‍ സംപ്രേഷണം ചെയ്ത വീഡിയോദൃശ്യങ്ങളില്‍ ഭൂരിപക്ഷവും വ്യാജമാണെന്ന് പരിശോധനയില്‍ തെളിഞ്ഞതാണ്. ശാസ്ത്രീയമായ പരിശോധനയിലാണ് അവ കൂട്ടിച്ചേര്‍ക്കലുകള്‍ക്ക് വിധേയമായെന്നു കണ്ടെത്തിയത്. എന്നാല്‍, അവ യഥാര്‍ഥമാണെന്നാണ് സംഘപരിവാരം ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. അഖ്‌ലാഖിന്റെ വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നതും വീട്ടില്‍ പാകംചെയ്തതും ആട്ടിറച്ചിയായിരുന്നുവെന്ന് സംശയമില്ലാതെ തെളിഞ്ഞതാണ്. എന്നാല്‍, ആ ര്‍എസ്എസുകാരുടെ ലാബിലെ പരിശോധനയില്‍ അവ ബീഫാണെന്നു തെളിഞ്ഞുവെന്നാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്.
ഉത്തര്‍പ്രദേശിലെ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് വര്‍ഗീയധ്രുവീകരണത്തിന് സംഘപരിവാരം സജീവമായി രംഗത്തിറിങ്ങിയിരിക്കുന്നത്. ഒരു നുണ നൂറുതവണ പറഞ്ഞാ ല്‍ സത്യമാവുമെന്ന ഗീബല്‍സിയന്‍ തന്ത്രമാണ് ഫാഷിസ്റ്റുകള്‍ പയറ്റുന്നത്. എല്ലാക്കാലത്തും ആടിനെ പട്ടിയാക്കുന്ന ശൈലിയാണ് ഇവര്‍ പിന്തുടര്‍ന്നിട്ടുള്ളതും. അടിസ്ഥാന വികസനത്തി ല്‍ വിദ്യാഭ്യാസത്തിനാണ് ഏറ്റവും വലിയ പങ്കുള്ളത്. നാട്ടിലെ സാധാരണക്കാരുടെ പുരോഗതിക്ക് വിദ്യാഭ്യാസമാണ് സാര്‍വത്രികമാവേണ്ടത്. ഇതിനായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കേണ്ട പണം ഉപയോഗിച്ചാണ് പ്രധാനമന്ത്രി മോദി വിദേശരാജ്യങ്ങള്‍ ചുറ്റുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it