രാഷ്ട്രീയക്കാരെ ദുഷിപ്പിക്കുന്നത് പോലിസുകാരെന്നു പറയേണ്ട അവസ്ഥ: ജേക്കബ് പുന്നൂസ്‌

കൊച്ചി: രാഷ്ട്രീയക്കാര്‍ പോലിസിനെ ദുഷിപ്പിക്കുന്നതല്ല, പോലിസുകാരാണ് രാഷ്ട്രീയക്കാരെ ദുഷിപ്പിക്കുന്നതെന്നു പറയേണ്ട അവസ്ഥയാണു നിലവിലുള്ളതെന്ന് മുന്‍ ഡിജിപി ജേക്കബ് പുന്നൂസ്. പോലിസ് സേനയുടെ നവീകരണം സമീപകാല സാഹചര്യങ്ങളില്‍ എന്ന വിഷയത്തില്‍ എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പോലിസിന് പ്രവര്‍ത്തനസ്വാതന്ത്ര്യം വേണം. എന്നാല്‍, എല്ലാ നിയന്ത്രണങ്ങള്‍ക്കും അതീതമാവാനും പാടില്ല. ആജ്ഞാനുവര്‍ത്തികളാവരുത്. നിയമം അറിഞ്ഞ് മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന കാര്യക്ഷമതയാണ് ഉണ്ടാവേണ്ടതെന്നും ജേക്കബ് പുന്നൂസ് അഭിപ്രായപ്പെട്ടു. മേലുദ്യോഗസ്ഥരോടല്ല, ഇന്ത്യന്‍ ഭരണഘടനയോടാണ് പോലിസിന് ആദരവും ബഹുമാനവും ഉണ്ടാവേണ്ടത്. ഇങ്ങനെയല്ലാതാവുമ്പോഴാണ് ദാസ്യവേല ഉണ്ടാവുന്നത്. ഇത് ഒരിക്കലും അനുവദിക്കാന്‍ പാടില്ല. ദാസ്യവേല ഒരു അഴിമതിയാണ്. ദാസ്യവേലയ്‌ക്കെതിരേ ജനമനസ്സാക്ഷി ഉണരണം. കേസുകളല്ല കുറയേണ്ടത്, കുറ്റകൃത്യങ്ങളാണ.് ഭരണഘടനയില്‍ എന്തൊക്കെ അവകാശങ്ങള്‍ ലഭിക്കുന്നുവെന്നു പറയുന്നുവോ അതൊക്കെ സംരക്ഷിക്കാനുള്ള ബാധ്യതയാണ് പോലിസിനുള്ളത്.
ഭരണഘടന സംരക്ഷിക്കാന്‍ സജീവമായ ഒരു പോലിസ് സേന ഉണ്ടാവണം. പോലിസിനെക്കൊണ്ട് വലിയ ആവശ്യമുണ്ട്. എന്നാല്‍, അതുപോലെ തന്നെ ബുദ്ധിമുട്ടുകളും ഉണ്ടാക്കുന്നു. അതുകൊണ്ട് പോലിസിന്റെ മധുരം നിലനിര്‍ത്തുകയും കയ്പ്പിനെ ഉപേക്ഷിക്കുകയും ചെയ്യുകയെന്നതാണ് പോലിസ് നവീകരണംകൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it