Flash News

രാഷ്ട്രീയക്കാരുടെ ആത്മീയ ഗുരു ഭയ്യ മഹാരാജ് ജീവനൊടുക്കി

ഇന്‍ഡോര്‍: പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ആത്മീയ ഗുരു ഭയ്യ മഹാരാജ് (50) ആത്മഹത്യ ചെയ്തു. സ്വയം വെടിവച്ച് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ബോംബെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഉദയ്‌സിങ് ദേശ്മുഖ് എന്നാണു മഹാരാജിന്റെ യഥാര്‍ഥ പേര്. ആത്മീയ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തിയ മഹാരാജ് മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ജനപ്രിയനാണ്. ഇന്‍ഡോര്‍ സിറ്റിയിലാണ് അദ്ദേഹത്തിന്റെ ആശ്രമം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, ഗായിക ലത മങ്കേഷ്‌കര്‍ എന്നിവരടക്കം നിരവധി പേര്‍ മഹാരാജിന്റെ ശിഷ്യഗണങ്ങളാണ്.
അന്നാ ഹസാരെയുടെ അഴിമതിക്കെതിരേ ഇന്ത്യാ പ്രസ്ഥാനം ഉച്ചസ്ഥയിലെത്തിയ വേളയില്‍ മധ്യസ്ഥത വഹിക്കാന്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് മഹാരാജിനെ ആയിരുന്നു.
2016ല്‍ റോഡപകടത്തില്‍ പരിക്കേറ്റപ്പോള്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ എന്നിവര്‍ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ സത്യഗ്രഹവേദിയിലേക്ക് ഭയ്യ മഹാരാജനെ ക്ഷണിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലില്‍ ശിവരാജ് സിഭ് ചൗഹാന്‍ സര്‍ക്കാര്‍ മഹാരാജിന് സഹമന്ത്രി പദവി അനുവദിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിക്കുകയുണ്ടായില്ല.
കഴിഞ്ഞ വര്‍ഷം ഭയ്യ മഹാരാജ് ആയുഷി ശര്‍മയെ വിവാഹംചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ രണ്ടു വര്‍ഷം മുമ്പാണു മരിച്ചത്.
Next Story

RELATED STORIES

Share it