രാഷ്ട്രീയക്കാരുടെ ആത്മീയ ഗുരു ഭയ്യ മഹാരാജ് ജീവനൊടുക്കി
BY kasim kzm13 Jun 2018 3:54 AM GMT
kasim kzm13 Jun 2018 3:54 AM GMT
ഇന്‍ഡോര്‍: പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ ആത്മീയ ഗുരു ഭയ്യ മഹാരാജ് (50) ആത്മഹത്യ ചെയ്തു. സ്വയം വെടിവച്ച് ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ബോംബെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഉദയ്സിങ് ദേശ്മുഖ് എന്നാണു മഹാരാജിന്റെ യഥാര്‍ഥ പേര്. ആത്മീയ-സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തിയ മഹാരാജ് മഹാരാഷ്ട്രയിലും മധ്യപ്രദേശിലും ജനപ്രിയനാണ്. ഇന്‍ഡോര്‍ സിറ്റിയിലാണ് അദ്ദേഹത്തിന്റെ ആശ്രമം. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ഗായിക ലത മങ്കേഷ്കര്‍ എന്നിവരടക്കം നിരവധി പേര് മഹാരാജിന്റെ ശിഷ്യഗണങ്ങളാണ്.
അന്നാ ഹസാരെയുടെ അഴിമതിക്കെതിരേ ഇന്ത്യാ പ്രസ്ഥാനം ഉച്ചസ്ഥയിലെത്തിയ വേളയില്‍ മധ്യസ്ഥത വഹിക്കാന്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് മഹാരാജിനെ ആയിരുന്നു. 2016ല്‍ റോഡപകടത്തില്‍ പരിക്കേറ്റപ്പോള്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ എന്നിവര്‍ അദ്ദേഹത്തെ കാണാനെത്തിയിരുന്നു. നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ സത്യഗ്രഹവേദിയിലേക്ക് ഭയ്യ മഹാരാജനെ ക്ഷണിച്ചിരുന്നു. ശിവരാജ് സിഭ് ചൗഹാന് സര്‍ക്കാര്‍ മഹാരാജിന് സഹമന്ത്രി പദവി അനുവദിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിക്കുകയുണ്ടായില്ല. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ രണ്ടു വര്‍ഷം മുമ്പാണു മരിച്ചത്.

Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT