Flash News

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡല്‍ഹിയിലേക്കു മടങ്ങി



തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നലെ കേരളത്തിലെത്തി. ഗവര്‍ണര്‍ പി സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് വിമാനത്താവളത്തിലെത്തി രാഷ്ട്രപതിയെ സ്വീകരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഔേദ്യാഗിക ബഹുമതികളോടെയാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. ഉച്ചയോടെ ഡല്‍ഹിക്കു മടങ്ങി. കൊല്ലത്ത് അമൃതാനന്ദമയി മഠത്തില്‍ നടക്കുന്ന പരിപാടിക്കായി എത്തിയ രാഷ്ട്രപതി ഹെലികോപ്റ്ററില്‍ കായംകുളം എന്‍ടിപിസി ഹെലിപാഡിലേക്കു തിരിച്ചു. അവിടെ നിന്ന് രാഷ്ട്രപതി റോഡ് മാര്‍ഗമാണ് കൊല്ലത്തേക്കു പോയത്. രാഷ്ട്രപതിയായ ശേഷം രാംനാഥ് കോവിന്ദിന്റെ ആദ്യ കേരള സന്ദര്‍ശനമായിരുന്നു. കൊല്ലം അമൃതാനന്ദമയി മഠത്തിലെ പരിപാടിയൊഴിച്ച് രാഷ്ട്രപതിക്ക് മറ്റ് ഔേദ്യാഗിക പരിപാടികളൊന്നുമുണ്ടായിരുന്നില്ല. രാവിലെ 9.30ഓടെ തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ എരിയയില്‍ രാഷ്ട്രപതി വിമാനമിറങ്ങിയപ്പോള്‍ മഴയായിരുന്നു. മഴയെ വകവയ്ക്കാതെ സേനാവിഭാഗങ്ങളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷമാണ് അദ്ദേഹം ഹെലികോപ്റ്ററില്‍ കയറിയത്. മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ രാജു, കടന്നപ്പള്ളി രാമചന്ദ്രന്‍, എംഎല്‍എമാരായ വി എസ് ശിവകുമാര്‍, എം വിന്‍സന്റ്, ഒ രാജഗോപാല്‍, മേയര്‍ വി കെ പ്രശാന്ത്, ഡിജിപി ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ ചേര്‍ന്നാണ് രാഷ്ട്രപതിയെ സ്വീകരിച്ചത്. തുടര്‍ന്ന് പ്രത്യേക ഹെലികോപ്റ്ററില്‍ ഗവര്‍ണര്‍, വിഐപി സന്ദര്‍ശന വേളയിലെ മിനിസ്റ്റര്‍ ഇന്‍ വെയിറ്റിങ് കൂടിയായ കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ക്കൊപ്പമാണ് രാഷ്ട്രപതി കൊല്ലത്തേക്കു തിരിച്ചത്. 11 മണിക്ക് മഠത്തില്‍ നടന്ന ചടങ്ങിനു ശേഷം വീണ്ടും തിരുവനന്തപുരത്തെത്തിയ ശേഷമാണ് തിരിച്ചുപോയത്
Next Story

RELATED STORIES

Share it