രാഷ്ട്രപതി ഭവനിലെ പൂട്ടിയിട്ട മുറിയില്‍ ജോലിക്കാരിയുടെ മൃതദേഹം

ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനിനോട് ചേര്‍ന്ന ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സില്‍ വേലക്കാരിയുടെ മൃതദേഹം. അകത്തു നിന്നു പൂട്ടിയ മുറിയിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് ഡല്‍ഹി പോലിസ് അറിയിച്ചു.
മുറിക്കുള്ളില്‍ നിന്നു മൃതദേഹം ചീഞ്ഞളിഞ്ഞ ഗന്ധം വന്നതിനെ തുടര്‍ന്നാണ് പോലിസ് മുറി പരിശോധിച്ചത്. പ്രസിഡന്റ് സെക്രട്ടേറിയറ്റില്‍ ജീവനക്കാരിയായിരുന്ന ഇവര്‍ ദിവസങ്ങളായി രോഗബാധിതയായിരുന്നെന്നും പോലിസ് അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബന്ധുക്കള്‍ സ്ഥലത്തില്ലാത്തതിനാലാണ് മൃതദേഹം ശ്രദ്ധിക്കപ്പെടാതെ പോയതെന്നാണ് പോലിസ് സംശയിക്കുന്നത്.
Next Story

RELATED STORIES

Share it