Flash News

രാഷ്ട്രപതി ഭവനിലെ ഇഫ്താര്‍ വിരുന്ന് ഒഴിവാക്കി

രാഷ്ട്രപതി ഭവനിലെ ഇഫ്താര്‍ വിരുന്ന് ഒഴിവാക്കി
X


ന്യൂഡല്‍ഹി: രാഷ്ട്രപതി ഭവനില്‍ നടത്തിവരാറുള്ള ഇഫ്താര്‍ വിരുന്ന് ഉപേക്ഷിക്കാന്‍ തീരുമാനം. മതേതര മൂല്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വിരുന്ന് ഉപേക്ഷിക്കുന്നതെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നിര്‍ദേശപ്രകാരമാണ് തീരുമാനമെന്നും  രാഷ്ട്രപതിഭവന്‍ വ്യക്തമാക്കി.
ക്രിസ്മസിനോടനുബന്ധിച്ച് രാഷ്ട്രപതി ഭവനില്‍ നടത്താറുള്ള കരോള്‍ ഗാനാലാപനവും കഴിഞ്ഞ തവണ നടത്തിയിരുന്നില്ല.

2002-2007 കാലത്ത് ഒഴികെ രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്നുകള്‍ നടത്തിയിരുന്നു. ഡോ. എപിജെ അബ്ദുള്‍ കലാം രാഷ്ട്രപതിയായിരുന്ന കാലത്താണ് ഇഫ്താര്‍ വിരുന്നുകള്‍ വേണ്ടെന്ന് തീരുമാനിച്ച് ഉത്തരവിറക്കയത്. എന്നാല്‍, പിന്നീട് പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതിയായപ്പോള്‍ ഇഫ്താര്‍ വിരുന്ന് പുനരാരംഭിച്ചിരുന്നു.
Next Story

RELATED STORIES

Share it