Flash News

രാഷ്ട്രപതി: ബിജെപിയെ പിന്തുണയ്ക്കാനുള്ള ബിഎസ്പി നീക്കം ദൗര്‍ഭാഗ്യകരം- പോപുലര്‍ ഫ്രണ്ട്‌



ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാനുള്ള ബിഎസ്പി നേതാവ് മായാവതിയുടെ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഇ അബൂബക്കര്‍ പറഞ്ഞു. ഒരു ദലിതനെയാണ് രാഷ്ട്രപതി സ്ഥാനത്തേക്ക് തങ്ങള്‍ നിര്‍ദേശിച്ചതെന്ന എന്‍ഡിഎയുടെ അവകാശവാദം. ഇത് ബിജെപി അധികാരത്തില്‍ വന്നശേഷം നിരന്തരം ആവര്‍ത്തിക്കുന്ന ജാതി അതിക്രമങ്ങളെ തുടര്‍ന്ന് ദലിതുകള്‍ക്കിടയില്‍ അണപൊട്ടിയ രോഷവും അസംതൃപ്തിയും മയപ്പെടുത്താനുള്ള തന്ത്രം മാത്രമാണ്. ദലിത് നവസാമൂഹിക പ്രസ്ഥാനങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വന്‍ജന പിന്തുണ അധികാര ദുര്‍വിനിയോഗത്തിലൂടെ ദുര്‍ബലമാക്കാനാണ് ആര്‍എസ്എസ് ഉദ്ദേശിക്കുന്നത്.പേരില്‍ ദലിതാണെന്നതിനാല്‍ മാത്രം അയാളുടെ ആദര്‍ശം പരിഗണിക്കാതെ രാഷ്ട്രപതി പോലുള്ള നിയമപരമായ പദവിയില്‍  നിര്‍ദേശിക്കുന്നത് തികഞ്ഞ രാഷ്ട്രീയ കാപട്യമാണ്. മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരേ വിദ്വേഷം ചുരത്തുന്ന ഒരു സംഘപരിവാര നേതാവിനെ ദലിതാനാണെന്നതു മാത്രം ചൂണ്ടിക്കാട്ടി രാഷ്ട്രപതി സ്ഥാനത്ത് കുടിയിരിത്തുന്നതിനു സഹായകമായ നിലപാട് ബിഎസ്പി ഉയര്‍ത്തിപ്പിടിക്കുന്ന ദലിത്-ബഹുജന്‍ രാഷ്ട്രീയത്തിനും എതിരാണ്.സംഘപരിവാരത്തിന്റെ പക്കല്‍  ഉപയോഗിക്കാനും ഉപേക്ഷിക്കാനും പറ്റുന്ന മുസ്‌ലിം-ദലിത് നാമധാരികളായ ധാരാളം പിണിയാളുകളുണ്ട്. അത്തരം വ്യക്തികള്‍ അവരുടെ സമുദായത്തിനും രാജ്യത്തിലെ ജനങ്ങള്‍ക്കും ഗുണത്തേക്കാളേറെ ദോഷമായിക്കും ചെയ്യുക. ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്‍വാങ്ങണമെന്നും തന്റെ പാര്‍ട്ടിയുടെ സത്യസന്ധത സംരക്ഷിക്കാനുള്ള ആര്‍ജവം കാട്ടണമെന്നും മായാവതിയോട് അബൂബക്കര്‍ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it