Flash News

രാഷ്ട്രപതി തിരഞ്ഞെടുപ്പ് - സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളില്‍ ഇടമില്ല : എഎപി ഒറ്റപ്പെട്ടു



ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ആം ആദ്്മി പാര്‍ട്ടി (എഎപി) ഒറ്റപ്പെട്ടു. സ്ഥാനാര്‍ഥിയെ നിര്‍ത്തുന്ന ചര്‍ച്ചകളിലൊന്നും എഎപിക്ക് ഇടമില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പ്രധാന രാഷ്ട്രീയപ്പാര്‍ട്ടിയും തങ്ങളുടെ പിന്തുണ തേടിയിട്ടില്ലെന്നു എഎപി രാഷ്ട്രീയകാര്യ സമിതിയിലെ മുതിര്‍ന്ന നേതാവ് പറഞ്ഞു.ചില പ്രതിപക്ഷ പാര്‍ട്ടികളുമായി എഎപി കഴിഞ്ഞ ദിവസങ്ങളില്‍ അനൗപചാരിക ചര്‍ച്ച നടത്തിയിരുന്നു. സിപിഎം നേതാവ് സീതാറാം യെച്ചൂരി, ജെഡിയു നേതാവ് ശരത് യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി എന്നിവരുമായി എഎപി അംഗങ്ങള്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് എഎപിയെ അകറ്റിനിര്‍ത്തണമെന്നാവശ്യപ്പെട്ടതോടെ സ്ഥിതിമാറി. പിന്നീടാരും എഎപിയുമായി ബന്ധപ്പെട്ടില്ല.സര്‍ക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും നിലപാടുകള്‍ കാത്തിരിക്കുകയാണിപ്പോള്‍ എഎപി. കോണ്‍ഗ്രസ് നിര്‍ദേശിക്കുന്ന സ്ഥാനാര്‍ഥിയെ എഎപി പിന്തുണയ്ക്കില്ല. എന്നാല്‍, സംയുക്ത പ്രതിപക്ഷത്തിന് സ്ഥാനാര്‍ഥി ഉണ്ടാവുന്നുവെങ്കില്‍ പാര്‍ട്ടി പിന്തുണയ്ക്കുമെന്നാണ് സൂചന. ഡല്‍ഹിയിലും പഞ്ചാബിലുമായി 86 എംഎല്‍എമാര്‍ എഎപിക്കുണ്ട്.കഴിഞ്ഞ മാസം വിളിച്ചുകൂട്ടിയ പ്രതിപക്ഷ  നേതാക്കളുടെ യോഗത്തിലേക്ക് കോണ്‍ഗ്രസ് എഎപിയെ ക്ഷണിച്ചിരുന്നില്ല. ശരത്പവാറിനെ നേരിട്ട് വിമര്‍ശിച്ചതിനാല്‍ എന്‍സിപിക്കും എഎപിയോട് താല്‍പര്യമില്ല.
Next Story

RELATED STORIES

Share it