Flash News

രാഷ്ട്രപതി തിരഞ്ഞെടുപ്പ് : പ്രതിപക്ഷ ചര്‍ച്ചകളില്‍ ആംആദ്മി ഇല്ല



ന്യൂഡല്‍ഹി: രാഷ്ട്രപതി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാനുള്ള ചര്‍ച്ചകളില്‍ ആംആദ്മി പാര്‍ട്ടി (എഎപി)യെ ഉള്‍പ്പെടുത്തണമെന്ന മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുടെ നിര്‍ദേശം കോണ്‍ഗ്രസ്സും എന്‍സിപിയും തള്ളി.സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുമാണ് 17 പ്രതിപക്ഷ നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ നിര്‍ദേശം മുന്നോട്ടുവച്ചത്.എന്നാല്‍ എഎപി പ്രവര്‍ത്തകരുടെ ആക്ഷേപകരമായ പെരുമാറ്റംകാരണമാണ് നിര്‍ദേശം തള്ളിയതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദും എന്‍സിപി നേതാവ് ശരത് പവാറും പറഞ്ഞു.എഎപി അംഗങ്ങള്‍ പ്രതിപക്ഷ നേതാക്കളോട് അനാദരവ് കാണിക്കുന്നുവെന്ന് ജെഡിയു നേതാവ് ശരത് യാദവിനും പരാതിയുണ്ട്. എഎപി, ആര്‍എസ്എസിന്റെയും ബിജെപിയുടെയും ബി ടീമാണെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ പറയുന്നു.
Next Story

RELATED STORIES

Share it