Flash News

രാഷ്ട്രപതി തിരഞ്ഞെടുപ്പ് : വിജ്ഞാപനമായി



ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ക്ക് ഔദ്യോഗികമായി തുടക്കം കുറിച്ച് തിരഞ്ഞെടുപ്പു കമ്മീഷന്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതുപ്രകാരം നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്നലെ  തുടങ്ങി. ഈ മാസം 28 വരെ പത്രിക സമര്‍പ്പിക്കാം. പത്രികകളില്‍ 29ന് സൂക്ഷ്മപരിശോധന നടക്കും. അടുത്തമാസം ഒന്നുവരെ പത്രിക പിന്‍വലിക്കാന്‍ അവസരമുണ്ടാവും. അടുത്തമാസം 17നാണ് വോട്ടെടുപ്പ്. 17നു രാവിലെ പത്തുമണി മുതല്‍ വൈകീട്ട് അഞ്ചു വരെ പാര്‍ലമെന്റിലും സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും നിയമസഭാ ഹാളുകളിലുമായാണ് വോട്ടെടുപ്പ് നടക്കുക. 20നാണ് വോട്ടെണ്ണല്‍. തിരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ 24ന് അവസാനിക്കും. അടുത്തമാസം 25നാണ് പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുന്നത്. ഈ മാസം 23ഓടെ എന്‍ഡിഎയുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്ന് ബിജെപി വൃത്തങ്ങള്‍ അറിയിച്ചു. സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ ഡല്‍ഹി കേന്ദ്രീകരിച്ചു സജീവമായിരിക്കുകയാണ്. ചര്‍ച്ചയുടെ ഭാഗമായി ഇന്നലെ  സോണിയാഗാന്ധിയുമായും സീതാറാം യെച്ചൂരിയുമായും വെങ്കയ്യ നായിഡു ഫോണില്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it