Flash News

രാഷ്ട്രപതി തിരഞ്ഞെടുപ്പ് : സമവായത്തിന് ബിജെപി



ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സമവായമുണ്ടാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും ബിജെപി ചര്‍ച്ച നടത്തുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. ബിജെപിയുടെ സഖ്യകക്ഷികളുമായും പ്രതിപക്ഷവുമായും കൂടിയാലോചന നടത്തുന്നതിന് ബിജെപി അധ്യക്ഷന്‍ അമിത്ഷാ രൂപീകരിച്ച മൂന്നംഗ സമിതിയിലെ അംഗമാണ് നായിഡു. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങള്‍.ജനാധിപത്യത്തിന്റെ യഥാര്‍ഥ അന്തസ്സത്തയ്ക്ക് അനുസൃതമായിട്ടായിരിക്കും ചര്‍ച്ചയെന്ന് മന്ത്രി പറഞ്ഞു. അമിത്ഷായുമായി ചര്‍ച്ച നടത്തിയെന്നും വരുംനാളുകളില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, 14ാമത് രാഷ്ട്രപതിയെ വരവേല്‍ക്കാന്‍ വിപുലമായ ചടങ്ങിന് ഒരുക്കം തുടങ്ങി. ഇതിനായി കാബിനറ്റ് സെക്രട്ടറി പി കെ സിന്‍ഹയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിച്ചു. ജൂലൈ 17നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുന്നത്.
Next Story

RELATED STORIES

Share it