Flash News

രാഷ്ട്രപതി തിരഞ്ഞെടുപ്പ് : പ്രതിപക്ഷ ഐക്യത്തിന്റെ തുടക്കമാവുമെന്ന് ശരത്‌യാദവ്‌



ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി ബിജെപിക്കെതിരായ ഐക്യത്തിന്റെ തുടക്കമാവുമെന്ന് മുതിര്‍ന്ന ജെഡിയു നേതാവ് ശരത് യാദവ്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് സംബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുമായി യാദവ് കഴിഞ്ഞദിവസം ചര്‍ച്ച നടത്തിയിരുന്നു.സംയുക്ത സ്ഥാനാര്‍ഥിയെ വിജയകരമായി പ്രതിപക്ഷത്തിന് നിര്‍ത്താനായാല്‍ ബിജെപിയുടെ പ്രയാണം തടയാനാവും. പ്രതിപക്ഷ ഐക്യം ഇപ്പോഴത്തെ ആവശ്യമാണ്. ബിജെപി ഇതര വോട്ടുകള്‍ ഭിന്നിച്ചതാണ് ഈയിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബിജെപി ജയിക്കാന്‍ കാരണം. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കഴിയാവുന്നത്ര പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. യാദവ് പറഞ്ഞു. പിടിഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 403 സീറ്റില്‍ 312ഉം നേടിയ ബിജെപിക്ക് ലഭിച്ചതിനെക്കാള്‍ വോട്ട് സമാജ്‌വാദി പാര്‍ട്ടി, ബിഎസ്പി, കോണ്‍ഗ്രസ് എന്നിവര്‍ക്കെല്ലാംകൂടി ലഭിച്ചിട്ടുണ്ട്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒന്നിച്ച് അണിനിരത്തുന്നതിനാണ് ആദ്യ പരിഗണനയെന്ന് യാദവ് പറഞ്ഞു. രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജെഡിയു അധ്യക്ഷന്‍ നിതീഷ്‌കുമാറും സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. പ്രതിപക്ഷത്തിന് സംയുക്ത സ്ഥാനാര്‍ഥി വേണമെന്ന കാര്യത്തില്‍ ഇടതുപക്ഷത്തിനും അനുകൂല സമീപനമാണ്.
Next Story

RELATED STORIES

Share it