Flash News

രാഷ്ട്രപതി കേരളത്തിലെത്തി;സ്വീകരണത്തില്‍ പ്രോട്ടോകോള്‍ ലംഘനമെന്ന് പരാതി

രാഷ്ട്രപതി കേരളത്തിലെത്തി;സ്വീകരണത്തില്‍ പ്രോട്ടോകോള്‍ ലംഘനമെന്ന് പരാതി
X


ഹരിപ്പാട്: അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കുന്നതിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തിലെത്തി. രാവിലെ 9.30ഓടെ തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങിയ രാഷ്ട്രപതിയെ ഗവര്‍ണറും മുഖ്യമന്ത്രിയും ചേര്‍ന്ന് സ്വീകരിച്ചു. കൊല്ലത്ത് അമൃതാനന്ദമയിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാനും മഠം നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ ഉദ്ഘാടനത്തിനുമായാണ് അദ്ദേഹം കേരളത്തിലെത്തിയത്.
അതേസമയം, തിരുവനന്തപുരത്ത് നിന്ന് കായംകുളം എന്‍ടിപിസി ഹെലിപ്പാഡില്‍ എത്തിയ രാഷ്ട്രപതിയെ സ്വീകരിക്കുന്നതിനുള്ള പട്ടികയില്‍ പ്രോട്ടോകോള്‍ ലംഘനം നടന്നതായി പരാതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കേന്ദ്രമന്ത്രികൂടിയായ കെ.സി. വേണുഗോപാല്‍ എം.പി. എന്നിവരെ രാഷ്ട്രപതിയെ സ്വീകരിക്കുന്നതിനുളള പട്ടികയില്‍ ജില്ലാകളക്ടര്‍, ജില്ലാ പോലീസ് സൂപ്രണ്ട് എന്നിവര്‍ക്ക് പിന്നില്‍ നിര്‍ത്തിയെന്നാണ് പരാതി. അപാകം ചൂണ്ടിക്കാട്ടിയെങ്കിലും ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചില്ലെന്ന് പരാതിയില്‍ പറയുന്നു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇതുസംബന്ധിച്ച് രാഷ്ട്രപതിയുടെ സെക്രട്ടറിക്ക് പരാതി നല്‍കി. ജനപ്രതിനിധികളെ ആക്ഷേപിക്കുന്നതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
11 മണിക്ക് നടക്കുന്ന ചടങ്ങില്‍ സംബന്ധിച്ചശേഷം രാഷ്ട്രപതി കായംകുളം എന്‍.ടി.പി.സി. ഹെലിപാഡില്‍ നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്തേയ്ക്ക് തിരിക്കും. ഉച്ചയ്ക്ക് അദ്ദേഹം തിരുവനന്തപുരത്തുനിന്ന് ഡല്‍ഹിക്ക് മടങ്ങും.
Next Story

RELATED STORIES

Share it