Flash News

രാഷ്ട്രപതിയും ഉപരാഷ്ട്രപതിയുമാവാന്‍ ദമ്പതികള്‍



ന്യൂഡല്‍ഹി: രാജ്യത്തെ പ്രഥമപൗരനെ തിരഞ്ഞെടുക്കുന്നതിനായി കേന്ദ്ര മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ വിജ്ഞാപനം പുറപ്പെടുവിച്ചയുടനെ എഴുപേര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ബുധനാഴ്ച ആറുപേരും കഴിഞ്ഞദിവസം ഒരാളുമാണ് പത്രിക നല്‍കിയത്. രണ്ടുപേര്‍ മുംബൈ സ്വദേശികളായ ദമ്പതികളാണെന്നതാണ് കൗതുകം. രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പദവിയിലേക്കുള്ള മല്‍സരം ഭാര്യയും ഭര്‍ത്താവുമായ സൈറാബാനു മുഹമ്മദ് പട്ടേലും മുഹമ്മദ് പട്ടേല്‍ അബ്ദുല്‍ ഹമീദും തമ്മിലാണ്. ഭര്‍ത്താവ് രാഷ്ട്രപതി ആയാല്‍ ഭാര്യയെ ഉപരാഷ്ട്രപതിയാക്കണമെന്നാണ് ആഗ്രഹമെന്നു ദമ്പതികള്‍ പത്രിക നല്‍കിയ വരണാധികാരി ഉദ്യോഗസ്ഥനോട് പറഞ്ഞതും തമാശയായി. എംപിമാരുടെ മതിയായ പിന്തുണയില്ലാത്ത സാഹചര്യത്തില്‍ ഏഴുപേരുടെയും പത്രിക തള്ളുമെന്നാണു സൂചന. പൂനെയില്‍ നിന്നുള്ള വിജയകുമാറിന്റെ പത്രികയില്‍ കുറിച്ചതും സര്‍ക്കാരിനെതിെരയുള്ള ആക്ഷേപഹാസ്യമായി. തനിക്കറിയാം തന്റെ പത്രിക തള്ളുമെന്ന്, കാരണം തന്നെപ്പോലുള്ള സാധാരണക്കാരന് 100 പേരുടെ ഒപ്പുകള്‍ സംഘടിപ്പിക്കുക പ്രയാസമാണ്. പക്ഷേ, നമ്മുടെ പാര്‍ലമെന്റ് രാഷ്ട്രീയക്കാരുടെ തടവറയാണെന്നും വിജയകുമാര്‍ പത്രികയില്‍ കുറിച്ചു.
Next Story

RELATED STORIES

Share it