Flash News

രാഷ്ടപതി ഭവനില്‍ ഒരാഴ്ചത്തെ നൂതനാശയ മേളക്ക് തുടക്കമായി

രാഷ്ടപതി ഭവനില്‍ ഒരാഴ്ചത്തെ നൂതനാശയ മേളക്ക് തുടക്കമായി
X
rashtrapathi

ന്യൂഡല്‍ഹി:  ദേശീയ ഇന്നവേഷന്‍ ഫൗണ്ടേഷനുമായി സഹകരിച്ച് രാഷ്ട്രപതി ഭവനില് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന നൂതനാശയ മേളക്ക് തുടക്കമായി. രാഷ്ട്രപതി പ്രണാബ് മുഖര്‍ജി ഉദ്ഘാടനം ചെയ്ത പ്രദര്‍ശനത്തോടെ മേളയ്ക്ക് തുടക്കമായി. മൂന്ന് പ്രദര്‍ശനങ്ങള്‍, രണ്ട് ശില്പശാലകള്‍, നാല് ഗ്രൂപ്പ് ചര്‍ച്ചകള്‍, രണ്ട് സമ്മാനദാന ചടങ്ങുകള്‍, വിവിധ വിഷയങ്ങളെ ആസ്പദമാക്കിയുള്ള വട്ടമേശ സമ്മേളനങ്ങള്‍ മുതലായവ മേളയുടെ ഭാഗമായി നടക്കും.
നൊബൈല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ പ്രഭാഷണം വിവിധ സര്‍വ്വകലാകള്‍ക്കുള്ള സമ്മാനദാനം, വൈദ്യ ശാസ്ത്ര -ജൈവ സാങ്കേതികവിദ്യാ രംഗങ്ങളെ ആസ്പദമാക്കിയുള്ള പ്രദര്‍ശനം തുടങ്ങിയവ മേളയുടെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്.
ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ ഹര്‍ഷ്് വര്‍ധന്‍, നജ്മ ഹെപ്തുള്ള, നാഷണല്‍ ഇന്നവേഷന്‍ ഫൗണ്ടേഷന്‍ അധ്യക്ഷന്‍ ഡോ. ആര്‍ എ മഷേല്‍കര്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it