രാരീരം സംസ്ഥാനതല ഉദ്ഘാടനം ഇടുക്കിയില്‍

തൊടുപുഴ: നാഷനല്‍ ആയുഷ് മിഷന്‍ പദ്ധതിയായ രാരീരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 9ന് ചെറുതോണി പാറേമാവില്‍ നടക്കും. ഗര്‍ഭിണികള്‍ക്കും നവജാതശിശുക്കള്‍ക്കും ശാസ്ത്രീയമായ പ്രസവാനന്തര ശുശ്രൂഷയും ശിശുപരിചരണവും നല്‍കുന്നതാണ് രാരീരം പദ്ധതി. ഒരു സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ഓഫിസറും അനുബന്ധ ജീവനക്കാരും തിരഞ്ഞെടുക്കപ്പെട്ട ആശുപത്രികളില്‍ നല്‍കുന്ന ആധുനിക ചികില്‍സാസൗകര്യമാണിത്. ഇടുക്കി, ദേവികുളം ബ്ലോക്കുകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിക്കായി തിരഞ്ഞെടുത്തിട്ടുള്ളത്.
പൈനാവിലെ ജില്ലാ ആയുര്‍വേദ ആശുപത്രി അനക്‌സ് അങ്കണത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ഉദ്ഘാടനം നിര്‍വഹിക്കും. ആയുഷ് മിഷന്‍ സംസ്ഥാന ഡയറക്ടര്‍ കേശവേന്ദ്രകുമാര്‍ പദ്ധതി വിശദീകരിക്കും.
Next Story

RELATED STORIES

Share it