Flash News

രാമായണമാസം : തുറന്നടിച്ച് മുരളീധരന്‍, 'നാലു വോട്ടുകിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരുത്'

രാമായണമാസം : തുറന്നടിച്ച് മുരളീധരന്‍, നാലു വോട്ടുകിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരുത്
X


തിരുവനന്തപുരം:  രാമായണമാസം ആചരിക്കാനുള്ള കോണ്‍ഗ്രസ് തീരുമാനത്തിനെതിരെ പ്രതിഷേധവുമായി കെ മുരളീധരന്‍ എംഎല്‍എ. നാലു വോട്ടുകള്‍ കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരുത്. കോണ്‍ഗ്രസ് രാമായണമാസം ആചരിക്കുന്നതു ശരിയല്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. ബിജെപിയെ നേരിടാന്‍ ഇതല്ല മാര്‍ഗം. രാഷ്ട്രീയകാര്യ സമിതിയിലോ നിര്‍വാഹക സമിതിയിലോ ഇത്തരത്തില്‍ തീരുമാനമെടുത്തിട്ടില്ല. വിശ്വാസികളും അല്ലാത്തവരും പാര്‍ട്ടിയില്‍ ഉണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. രാമായണമാസം ആചരിക്കുന്നതിനു സിപിഎമ്മും ബിജെപിയും തുടക്കമിട്ടതിനു പിന്നാലെയാണു കോണ്‍ഗ്രസും രംഗത്തെത്തിയത്. 'രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ്' എന്ന പേരില്‍ കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കര്‍ക്കടക മാസം ഒന്നിന് തൈക്കാട് ഗാന്ധിഭവനില്‍ രാമായണത്തിന്റെ 'കോണ്‍ഗ്രസ് പാരായണം' പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ശശി തരൂര്‍ എംപിയാണു മുഖ്യപ്രഭാഷണം നടത്തുന്നത്. രാമായണത്തിന്റെ രാഷ്ട്രീയവും സാഹിത്യപരവുമായ പ്രാധാന്യത്തില്‍ ഊന്നിയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിനാണു നീക്കം. രാമായണമാസം ആചരിക്കുന്നതിനുള്ള സിപിഎം തീരുമാനം വിവാദമായിരുന്നു. പാര്‍ട്ടിക്ക് ഇതുമായി ബന്ധമില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.



Next Story

RELATED STORIES

Share it