രാമന്തളിയില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു

പയ്യന്നൂര്‍: സിപിഎം-ആര്‍എസ്എസ് സംഘര്‍ഷബാധിത പ്രദേശമായ രാമന്തളിയിലെ കക്കംപാറ ചിറ്റടിയില്‍ നിന്ന് രണ്ട് സ്റ്റീ ല്‍ബോംബുകള്‍ കണ്ടെടുത്തു. ചിറ്റടിയിലെ ആളൊഴിഞ്ഞ പറമ്പില്‍ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു. ഇന്നലെ രാവിലെ പയ്യന്നൂ ര്‍ സിഐ കെ വിനോദ് കുമാറിന്റെ നേതൃത്വത്തി ല്‍ പയ്യന്നൂര്‍ പോലിസും എസ്‌ഐ ടി വി ശശിധരന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ നിന്നെത്തിയ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ചേര്‍ന്ന് സംയുക്തമായി നടത്തിയ റെയ്ഡിലാണ് ബോംബുകള്‍ കണ്ടെത്തിയത്.
ഉഗ്രശേഷിയുള്ള ബോംബുകളാണ് കണ്ടെടുത്തത്. രണ്ടു ബോംബുകളും സംഭവസ്ഥലത്തു വച്ചുതന്നെ നിര്‍വീര്യമാക്കി. ബുധനാഴ്ച രാത്രി പ്രദേശത്തു നിന്നു സ്‌ഫോടനശബ്ദം കേട്ടിരുന്നു. അതേസമയം, കക്കംപാറ ചിറ്റടിയില്‍ ആര്‍എസ്എസ് കേന്ദ്രത്തില്‍ നിന്ന് ഉഗ്ര ശേഷിയുള്ള സ്റ്റീല്‍ബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് സിപിഎം പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി കെ പി മധു ആവശ്യപ്പെട്ടു. മാസങ്ങള്‍ക്കു മുമ്പ് ആര്‍എസ്എസ് അധീനതയിലുള്ള മൊട്ടക്കുന്നിനോട് ചേര്‍ന്ന് നാവിക അക്കാദമി വളപ്പില്‍ നിന്നു നിരവധി വാളുകളും ബോംബ് നിര്‍മാണ സാമഗ്രികളും പിടികൂടിയത് അക്കാദമി അധികൃതരിലടക്കം ഞെട്ടല്‍ ഉളവാക്കിയ സംഭവമായിരുന്നു. എട്ടിക്കുളത്ത് സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് ആര്‍എസ്എസ് നടത്തുന്നത്.
Next Story

RELATED STORIES

Share it