രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരത്തിന് കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം എന്ന നോവല്‍ അര്‍ഹമായി. വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം കെ എസ് വെങ്കിടാചലത്തിന്റെ അഗ്രഹാരത്തിലെ പൂച്ച എന്ന ചെറുകഥാ സമാഹാരത്തിനാണ്. തമിഴ് സാഹിത്യകാരന്‍ ജയകാന്തന്റെ തിരഞ്ഞെടുത്ത ചെറുകഥകളുടെ വിവര്‍ത്തനമാണിത്.ഡോ. അജയപുരം ജ്യോതിഷ് കുമാര്‍, ഡോ. എന്‍ അനില്‍കുമാര്‍, ഡോ. പ്രഭാവര്‍മ എന്നിവരടങ്ങിയ ജൂറിയാണ് മലയാളത്തിലെ മികച്ച കൃതി തിരഞ്ഞെടുത്തത്. ലക്ഷം രൂപയും  ഫലകവും അടങ്ങുന്ന പുരസ്‌കാരം അടുത്ത വര്‍ഷം ഫെബ്രുവരി 12ന് ഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. രാമനുണ്ണിയുടേതടക്കം ഏഴ് നോവലുകളും അഞ്ചു വീതം കവിതാ സമാഹാരങ്ങളും ചെറുകഥാ സമാഹാരങ്ങളും സാഹിത്യ വിമര്‍ശനവുമാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. 50,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് വെങ്കിടാചലത്തിനുള്ള പുരസ്‌കാരം. ഒ വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം വിവര്‍ത്തനം ചെയ്ത യുമി വാസുകി മികച്ച തമിഴ് വിവര്‍ത്തനത്തിനുള്ള പുരസ്‌കാരം നേടി.
Next Story

RELATED STORIES

Share it