രാമനാട്ടുകരയിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തു
BY fousiya sidheek18 May 2017 5:30 AM GMT
fousiya sidheek18 May 2017 5:30 AM GMT
രാമനാട്ടുകര: രാമനാട്ടുകര അങ്ങാടിയിലേയും പരിസരത്തേയും ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ നഗരസഭ ആരോഗ്യ വിഭാഗം പിടിച്ചെടുത്തു. രാമനാട്ടുകര അങ്ങാടി, രാമനാട്ടുകര ബൈപ്പാസ് എന്നിവിടങ്ങളിലെ ആറോളം ഹോട്ടലുകളില്‍ നിന്നാണ് പഴകിയ ബീഫ്, കോഴി, മത്സ്യം, നെയ്‌ച്ചോര്‍, പൊറോട്ട, ചപ്പാത്തി, എന്നിവ പിടിച്ചെടുത്തത്. ഫ്രിഡ്ജില്‍ വെച്ച നിലയിലായിരുന്നു ഭക്ഷ്യസാധനങ്ങള്‍. ഇതിനു പുറമെ ഉപയോഗിച്ച എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്. നഗരസഭ ആരോഗ്യ വിഭാഗം സീനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ എം എം ഗോപാലന്‍, എച്ച്‌ഐ രാജേഷ് കുമാര്‍, ജൂനിയര്‍ എച്ച്‌ഐ ജുവാന്‍ ഡി മേരി എന്നിവര്‍ അടങ്ങിയ സംഘമാണ് ഹോട്ടലുകളില്‍ പരിശോധന നടത്തിയത്. നഗരസഭാ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍, ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍ ശംസുദ്ധീന്‍ എന്നിവരുടെ നിര്‍ദ്ദേശപ്രകാരമാണ് പരിശോധന നടത്തിയത്. പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്ത ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കുമെന്നും കൂള്‍ബാറുകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ പറഞ്ഞു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT